• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി; ബ്രേക്ക് എടുക്കുന്നുവെന്ന് പാർവതി


Updated: August 11, 2018, 7:07 PM IST
സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി; ബ്രേക്ക് എടുക്കുന്നുവെന്ന് പാർവതി

Updated: August 11, 2018, 7:07 PM IST
സമൂഹമാധ്യമങ്ങളിലെല്ലാം ഉണ്ടെങ്കിലും ഇൻസ്റ്റഗ്രാമിൽ മാത്രമാണ് നടി പാർവതി സജീവമായിരുന്നത്. യാത്രകളുടെ ചിത്രങ്ങളും മറ്റും നടി ആരാധകരുമായി  പങ്കുവയ്ക്കാറുമുണ്ട്. പാർവതിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

ഒരു ബ്രേക്ക് എടുക്കാൻ പോവുകയാണെന്നാണ് പാർവതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും സിനിമയിൽ നിന്നല്ല, സമൂഹമാധ്യമങ്ങളിൽ നിന്നാണ് പാർവതി ബ്രേക്ക് എടുക്കാൻ പോകുന്നത്.

ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച പാർവതി, ഒരു ടെക് ബ്രേക്ക് എടുക്കാൻ പോവുകയാണെന്നാണ് പറയുന്നത്.

' ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം( ഡയറക്ട് മെസേജ്) വഴി സന്ദേശം അയക്കുന്നവരുടെ പിന്തുണ പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്യാവശ്യം എന്നു കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാൻ പോവുകയാണ്. സ്നേഹം പങ്കുവയ്ക്കാൻ വൈകാതെ തിരിച്ചെത്തും' - പാർവതി കുറിക്കുന്നു.

അതേസമയം ബ്രേക്ക് എടുക്കുന്നതിന്റെ കാരണം പാർവതി വ്യക്തമാക്കിയിട്ടില്ല. കൂടെ, മൈസ്റ്റോറി എന്നിവയാണ് പാർവതിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ.
Loading...
First published: August 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍