HOME » NEWS » Film » PARVATHY THIRUVOTHU APOLOGISED FOR HITTING LIKE ON RAPPER VEDAN POST

Parvathy Thiruvothu | റാപ്പർ വേടന്റെ പോസ്റ്റിനുള്ള ലൈക് പിൻവലിച്ചു; സംഭവത്തിൽ മാപ്പ് പറഞ്ഞ് നടി പാർവതി തിരുവോത്ത്

റാപ്പർ വേടന്റെ മാപ്പ് പോസ്റ്റിനു നൽകിയ ലൈക്ക്‌ പിൻവലിച്ച് നടി പാർവതി തിരുവോത്ത്

News18 Malayalam | news18-malayalam
Updated: June 14, 2021, 6:30 PM IST
Parvathy Thiruvothu | റാപ്പർ വേടന്റെ പോസ്റ്റിനുള്ള ലൈക് പിൻവലിച്ചു; സംഭവത്തിൽ മാപ്പ് പറഞ്ഞ് നടി പാർവതി തിരുവോത്ത്
പാർവതി
  • Share this:
ലൈംഗികാരോപണ വിധേയനായ മലയാളി റാപ്പർ വേടന്റെ മാപ്പ് പോസ്റ്റിനു നൽകിയ ലൈക്ക്‌ പിൻവലിച്ച് നടി പാർവതി തിരുവോത്ത്. ഒപ്പം ആ പ്രവർത്തിമൂലം ബുദ്ധിമുട്ട് തോന്നിയ അതിജീവിച്ചവരോട് പാർവതി മാപ്പ് പറയുകയും ചെയ്തു.

"ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക്‌ ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും, ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് അതിജീവിച്ച കുറച്ചുപേർ പറഞ്ഞതായി അറിഞ്ഞയുടനെ ഞാൻ എന്റെ 'ലൈക്ക്' നീക്കം ചെയ്തു.

ഞാൻ തിരുത്തുന്നു. ക്ഷമിക്കണോ എന്നും, എങ്ങനെ സുഖപ്പെടാമെന്നും എല്ലായ്പ്പോഴും അതിജീവിക്കുന്നയാളുടെ അവകാശമാണ്, ഞാൻ എന്നും അവരുടെ കൂടെ മാത്രമേ നിൽക്കൂ.

നിങ്ങളെ നിരാശപ്പെടുത്തിയെന്ന് തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു," പാർവതി കുറിച്ചു.




'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി വേടന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് സംവിധായകന്‍ മുഹ്‌സിന്‍ പരാരി അറിയിച്ചു. ശേഷം റാപ്പർ വേടൻ മാപ്പ് പറയുകയും ചെയ്തു.

'പ്രിയമുള്ളവരെ തെറ്റ് തിരുത്താനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും ഞാന്‍ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു', വേടന്‍ കുറിച്ചു.

Summary: Actor Parvathy Thiruvothu has posted an rejoinder on pressing the 'like' button on Rapper Vedan's apology. I apologise sincerely to the survivors who have so bravely spoken up against the accused singer Vedan. I had liked his apology post with the thought that many men don't even acknowledge that they were at fault
Published by: user_57
First published: June 14, 2021, 6:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories