• HOME
  • »
  • NEWS
  • »
  • film
  • »
  • Parvathy Thiuvothu |'സെക്സ് റാക്കറ്റുമായി ബന്ധമുള്ളവർ സിനിമ മേഖലയിൽ തന്നെയുണ്ട്; പുറത്തു പറയാത്തത് ജീവഭയം ഉള്ളതുകൊണ്ട്'; പാർവതി തിരുവോത്ത്

Parvathy Thiuvothu |'സെക്സ് റാക്കറ്റുമായി ബന്ധമുള്ളവർ സിനിമ മേഖലയിൽ തന്നെയുണ്ട്; പുറത്തു പറയാത്തത് ജീവഭയം ഉള്ളതുകൊണ്ട്'; പാർവതി തിരുവോത്ത്

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെ കുറിച്ച് മൊഴി നൽകിയിട്ടുണ്ട്.

  • Last Updated :
  • Share this:
    മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരിൽ പലർക്കും സെക്സ് റാക്കറ്റുമായി (Sex Racket) ബന്ധമുണ്ടെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu). പല കാര്യങ്ങളും വെളിപ്പെടുത്താത്തത് ജീവഭയം ഉള്ളതുകൊണ്ടാണെന്നും താരം വ്യക്തമാക്കി. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ (Hema Commision Report) സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെ കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ പല പ്രമുഖരുടേയും പേരുകൾ മൊഴികളിൽ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്ത് വരാത്തതെന്നും താരം വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.

    'മലയാള സിനിമാ ഇൻഡസ്ട്രിയിലെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പല വ്യക്തികളെ പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം എന്ത് കൊണ്ട് വെളിപ്പെടുത്തിക്കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമേ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ട്, ഫോൺ കോളുകളിലൂടെയുള്ള ഭീഷണികളെല്ലാം ഇടയ്ക്കിടെ തേടിയെത്താറുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല. സെക്സ് റാക്കറ്റടക്കം എല്ലായിടത്തും സുഖമമാക്കുന്നവര്‍ ഇൻഡസ്ട്രിക്ക് അകത്ത് തന്നെയുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ പറഞ്ഞിട്ടുണ്ട്.' - പാർവതി വ്യക്തമാക്കി

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിൽ നിരാശയും ദേഷ്യവുമുണ്ടെന്നും പാർവതി പറഞ്ഞു. 'ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന് കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ലെന്നും ആർക്കൊക്കെ എതിരെയാണോ മൊഴി നൽകിയത് അവരുടെ പേരുകൾ പുറത്തു വരരുത് എന്നുള്ളത് കൊണ്ടാണ്.' - താരം പറഞ്ഞു.

    മൊഴി നൽകിയവരുടെ പേര് റിപ്പോർട്ടിലുണ്ടെന്നു പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തൻ ന്യായമായിട്ടാണ് തോന്നുന്നതെന്നും പാർവത് വ്യക്തമാക്കി. മലയാള സിനിമയിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പഠിക്കാനാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോ​ഗിച്ചത്. എന്നാൽ നാല് വർഷം മുൻപ് രൂപീകരിച്ച കമ്മിറ്റിക്ക് റിപ്പോർട്ട് തയാറാക്കാൻ രണ്ട് വർഷം വേണ്ടിവന്നെന്നും ഒടുവിൽ റിപ്പോർട്ട് പുറത്തുവരില്ലെന്നും പറയുന്നത് നിരാശയും ദേഷ്യവും തോന്നുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകുമ്പോൾ നീതി എന്നത് സ്ത്രീകൾക്ക് വിധിച്ചിട്ടുള്ളതല്ല തോന്നുന്നെന്നും പാർവതി കൂട്ടിച്ചേർത്തു.

    Also read- Wife Swapping| പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം സംസ്ഥാനത്തും; കോട്ടയത്ത് ആറുപേര്‍ പിടിയില്‍

    നടിയെ ആക്രമിച്ച സംഭവം; നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (female actor assault case) നടൻ ദിലീപിനെതിരെ (actor Dileep) ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സൂരജും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.
    Published by:Naveen
    First published: