നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഇതാണെന്റെ മുഖം; മേക്കപ്പും ഫിൽട്ടറുമില്ലാതെ വീഡിയോ പോസ്റ്റ് ചെയ്ത് പാർവതി

    ഇതാണെന്റെ മുഖം; മേക്കപ്പും ഫിൽട്ടറുമില്ലാതെ വീഡിയോ പോസ്റ്റ് ചെയ്ത് പാർവതി

    Parvathy Thiruvothu posts a no-makeup, no-filter video of hers | മുഖത്തെ പാടുകൾ പോലും ക്ലോസ്അപ്പിൽ കാട്ടുന്ന വീഡിയോയുമായി പാർവതി

    പാർവതി

    പാർവതി

    • Share this:
      വെള്ളിവെളിച്ചത്തിന്റെ പിന്നിൽ നിന്നും ചമയങ്ങളില്ലാതെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾ ഒരുകാലത്ത് ഇല്ലെന്നു തന്നെ ഉറപ്പായിരുന്നു. പൊതു ചടങ്ങുകളിലോ പൊതു ഇടങ്ങളിലോ വരുമ്പോൾ പോലും സ്‌ക്രീനിൽ കാണുന്ന അതേ പെർഫെക്ഷനോട് കൂടിയേ പലരും താരങ്ങളെ കണ്ടിരുന്നുള്ളൂ.

      എന്നാലിന്ന് കാലം മാറി. ക്യാമറയുടെ മുന്നിൽ അല്ലാത്ത നേരം സ്വന്തം മുഖം എങ്ങനെയാണോ, അത് അതുപോലെ തന്നെ തുറന്നു കാട്ടാൻ താരങ്ങൾ മുന്നിട്ടിറങ്ങുന്നു. 'ഇതാണ് ഞാൻ' എന്ന് പറഞ്ഞ് ചായങ്ങളും ചമയങ്ങളും തീർക്കുന്ന മറയെ അവർ സധൈര്യം തൂത്തെറിയുന്നു.

      നടി സമീറ റെഡ്‌ഡി അക്കാര്യത്തിൽ എല്ലാരെക്കാളും മുന്നിൽ എന്ന് തന്നെ പറയാം. തലമുടിയിലെ നരയും മുഖത്തെ പാടുകളും ഉറക്കച്ചടവും എല്ലാം തുറന്നു കാട്ടുന്ന വീഡിയോയുമായി രണ്ടു കുട്ടികളുടെ അമ്മയായ സമീറ സോഷ്യൽ മീഡിയയിൽ വന്ന് പലരെയും അമ്പരപ്പിച്ചു.

      ഇനി നടി പാർവതി തിരുവോത്തിന്റെ ഊഴമാണ്. ഫിൽട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന വീഡിയോ പാർവതി പോസ്റ്റ് ചെയ്‌തു. തുടക്കത്തിൽ ഫിൽറ്റർ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്ന ചെറു വീഡിയോയാണിത്. (വീഡിയോ ചുവടെ)




      സാധാരണ ഗതിയിൽ മുഖത്ത് കാണാറുള്ള ആ വലിയ കണ്ണട പോലും ഇത്തവണ പാർവതി ഉപയോഗിച്ചിട്ടില്ല. മുഖത്തെ പാടുകൾ ക്ലോസ്അപ്പിൽ കാട്ടി, താൻ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നിൽ നിൽക്കുകയാണ് പാർവതി. ഇതാണ് എന്റെ യഥാർത്ഥ സൗന്ദര്യം എന്ന് പാർവതി ക്യാപ്‌ഷനിൽ പറയുന്നു.

      അടുത്തിടെ ഡിജിറ്റൽ റിലീസ് ചെയ്ത 'ഹലാൽ ലവ് സ്റ്റോറി' ആണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം.
      Published by:user_57
      First published:
      )}