• HOME
  • »
  • NEWS
  • »
  • film
  • »
  • One Trailer | മമ്മൂട്ടി ചിത്രത്തിലെ വേഷത്തിനു പിന്നാലെ മമ്മൂട്ടിയുടെ 'വൺ' ട്രെയ്‌ലർ പങ്കിട്ട് പാർവതി

One Trailer | മമ്മൂട്ടി ചിത്രത്തിലെ വേഷത്തിനു പിന്നാലെ മമ്മൂട്ടിയുടെ 'വൺ' ട്രെയ്‌ലർ പങ്കിട്ട് പാർവതി

Parvathy Thiruvothu shared the trailer of Mammootty movie 'One' | മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്‌ലർ പോസ്റ്റ് ചെയ്ത് നടി പാർവതി

പാർവതി, പാർവതിയുടെ പോസ്റ്റ്

പാർവതി, പാർവതിയുടെ പോസ്റ്റ്

  • Share this:
    കടയ്ക്കൽ ചന്ദ്രന്റെ വരവിന് കയ്യടിച്ച് നടി പാർവതി തിരുവോത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പാർവതി പങ്കിട്ടു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് മമ്മൂട്ടി ചിത്രം 'പുഴു'വിൽ പാർവതി നായികയാവുന്ന വാർത്ത പുറത്തു വന്നത്. ഇതോടു കൂടി നീണ്ട നാളുകളായുള്ള വിവാദങ്ങളുടെ മഞ്ഞുരുകൽ ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികളും.

    വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയുള്ള പ്രതികരണത്തിന്റെ പേരിലാണ് പാർവതി വാർത്തകളിൽ ഇടം നേടിയത്. ശേഷം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പാർവതിയുടെ നേതൃത്വത്തിലെ അഭിനേത്രികളുടെ ഒരു സംഘം തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാർവതി 'അമ്മ' സംഘടനയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു.

    തകർപ്പൻ സീനുകളും മാസ് ഡയലോഗുകളുമായാണ് ട്രെയ്‌ലർ പുറത്തുവന്നത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ചൂടും ചൂരും നിറഞ്ഞു നിൽക്കുന്ന ചിത്രമായിരിക്കും വൺ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കരുത്തനായ മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

    സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

    Also read: 'കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കൽ ചന്ദ്രൻ'; മാസ് ഡയലോഗുകളുമായി 'വൺ' ട്രെയിലർ പുറത്ത്

    വൺ ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പിണറായി പങ്കു വെച്ചിരുന്നു.

    കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റിവച്ച ചിത്രം 'വൺ' മമ്മൂട്ടിയെ മുഖ്യമന്ത്രി കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയാണ്. വൺ എന്ന സിനിമയോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയപ്പോൾ മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. വലിയ ബജറ്റിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് 'വൺ'. ഇതിന് മുൻപും മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദി പങ്കിട്ടിട്ടുണ്ട്.

    മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും സിൻ - സിൽ സെല്ലുലോയിഡും ചേർന്നാണ് അവതരിപ്പിക്കുന്നത്. എസ്. ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    Summary: Parvathy Thiruvothu shared the trailer of Mammootty movie 'One' soon after the announcement of her maiden movie with the actor has been announced on Women's Day. The post is now been looked upon as an end to long standing controversies involving Parvathy's remark about Mammootty movie
    Published by:user_57
    First published: