• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഈ സ്വാതന്ത്ര്യ ദിനം സന്തോഷത്തിന്‍റേതല്ലെന്ന് നടി പാർവതി

news18
Updated: August 15, 2018, 6:21 PM IST
ഈ സ്വാതന്ത്ര്യ ദിനം സന്തോഷത്തിന്‍റേതല്ലെന്ന് നടി പാർവതി
news18
Updated: August 15, 2018, 6:21 PM IST
72ാം സ്വാതന്ത്ര്യ ദിനം സന്തോഷത്തിന്റേതല്ലെന്ന് നടി പാർവതി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. ഡു ഫോർ കേരള എന്ന ഹാഷ് ടാഗിലാണ് പാർവതിയുടെ പോസ്റ്റ്.

എല്ലാ ബഹുമാനത്തോടു കൂടിയും സ്വാതന്ത്ര്യ ദിനത്തെ ഓർക്കുന്നുവെന്നും എന്നാൽ ഒരിക്കലും ഇത് സന്തോഷത്തിന്റെ ദിവസമല്ലെന്നും പാർവതി പറയുന്നു.

ദശകത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ മരിക്കുന്നു. ജീവിതങ്ങൾ അനിശ്ചിതത്വത്തിലാകുന്നു. എന്നിട്ടും മഴ ശമിക്കുന്നില്ല- പാർവതി പോസ്റ്റിൽ വ്യക്തമാക്കുന്നു.

മഴക്കെടുതികളിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം- പാർവതി പറയുന്നു.

വിശ്വസനീയമായ സ്രോതസിൽ നിന്നു മാത്രം വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കു. നമുക്ക് ഒന്നിച്ച് കൈകോർക്കാം- പാർവതി പറയുന്നു.
Loading...
 

First published: August 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍