നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • “പേരെന്താണ്?” വിമാനത്താവളത്തില്‍ വെച്ച് ബോളിവുഡ് താരം സാറാ അലിഖാനോട് യാത്രക്കാരന്റെ ചോദ്യം

  “പേരെന്താണ്?” വിമാനത്താവളത്തില്‍ വെച്ച് ബോളിവുഡ് താരം സാറാ അലിഖാനോട് യാത്രക്കാരന്റെ ചോദ്യം

  ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സംഗീതവും പ്രണയവും പ്രമേയമാകുന്ന അത്രാംഗി റേ ആണ് സാറയെ മിനിസ്ക്രീനിലെത്തിക്കുന്ന അടുത്ത ചിത്രം

  • Share this:
   വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ വച്ച് പ്രശസ്ത ബോളിവുഡ് താരം സാറ അലി ഖാൻ പത്രപ്രവർത്തകർക്കു മുൻപിൽ വന്നുപെട്ടിരുന്നു.  അമ്മയായ അമൃത സിംഗിനൊപ്പമാണ് പാപ്പരാസികൾ സാറയെ കണ്ടത്. ഇതിൽ അവരെ ഞെട്ടിച്ചത് സാറ വിഐപി ഗെയ്റ്റ് ഉപേക്ഷിച്ച് സാധാരണ ഗേറ്റ് വഴി പ്രവേശിക്കാൻ തീരുമാനിച്ചതായിരുന്നു. ടെർമിനലിലേക്ക് പ്രവേശിക്കാനായി ക്യൂവിൽ നിൽക്കുമ്പോഴാണ് ഫോട്ടോഗ്രാഫർമാർ സാറയോട് പോസ് ചെയ്യാൻ ആവശ്യപ്പെട്ടത്. സാറയുടെ പിന്നിലുള്ള വരിയിൽ നിൽക്കുന്ന ഒരു യാത്രക്കാരന് സാറ ആരാണന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. സാറ മാസ്ക് ധരിച്ചായിരുന്നു എയർപ്പോർട്ടിലെത്തിയത്. അതിനാൽ എന്തിനാണ് പാപ്പരാസികൾ അവളെ പിന്തുടരുന്നതെന്ന് അയാൾക്ക് മനസ്സിലായതുമില്ല. തന്റെ ഊഴം കാത്തു നിൽക്കുന്നതിനിടയിൽ അയാൾ സാറയോട് “നിങ്ങളുടെ പേരെന്താണ്?” എന്ന് ചോദിക്കുകയും, അതിന് അവൾ വളരെ മാന്യമായി “ഞാൻ സാറയാണ്, സർ” എന്നു പ്രതികരിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ വെള്ള ഷർട്ടും ഡെനിം ഷോർട്ട്സും ധരിച്ചായിരുന്നു സാറ എത്തിയത്. വർണ്ണാഭമായ ബാഗും വർണ്ണാഭമായ ചെരുപ്പും ധരിച്ചെത്തിയ സാറ തന്റെ ഔട്ട്ഫിറ്റ് മനോഹരമായിത്തന്നെ പ്രദർശിപ്പിക്കുകയും ചെയ്തു.

   സാറ വിമാനത്താവളത്തിലെ സാധാരണ ഗേറ്റ് വഴി ഉള്ളിലേക്ക് കടക്കുന്ന ദൃശ്യങ്ങൾ ഒരു പാപ്പരാസി തന്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ പങ്കിട്ടിരുന്നു.

   അടുത്തിടെയാണ്, ലഡാക്കിലേക്കുള്ള മനോഹരമായ ഒരു യാത്ര കഴിഞ്ഞ് സാറ തിരികെ എത്തിയത്. യാത്രയിൽ സാറയ്ക്കൊപ്പം അഭിനേത്രിയായ രാധിക മദാനും ഗായിക ജസ്ലീൻ റോയലും ഉണ്ടായിരുന്നു. തന്റെ ആരാധകരെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട് സാറ ഇൻസ്റ്റാഗ്രാമിൽ തന്റെ യാത്രയെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകളും വിനോദ ശകലങ്ങളും രേഖപ്പെടുത്തിയിരുന്നു.

   തന്റെ പ്രവർത്തന മേഖലകളിൽ വളരെ നല്ല പ്രകടനമാണ് സാറ കാഴ്ച വെയ്ക്കുന്നത്. മിഷൻ ഫ്രണ്ട്‌ലൈൻ എന്ന ടെലിവിഷൻ പരിപാടിയ്ക്കായി സാറ അതിശക്തമായ പരിശീലനങ്ങളാണ് നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം, ഡിസ്കവറി പ്ലസിൽ പരിപാടിയുടെ ഒറിജിനൽ പതിപ്പായി ഷോ അവതരിപ്പിച്ചിരുന്നു. പരിപാടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലാണ് സാറ പ്രത്യക്ഷപ്പെട്ടത്. ഈ എപ്പിസോഡുകളിൽ ഒരു കമാൻഡോയുടെ വേഷമാണ് സാറ ചെയ്തത്. ഇതിനായി ആസാം പോലീസിന്റെ വീരാംഗന സേനയിലും അവർ പരിശീലനം നേടിയിരുന്നു. സ്ത്രീകൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാൻഡോ യൂണിറ്റാണ് വീരാംഗന.

   സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്, സാറ ഒരു പ്രത്യേക വിഡിയോ പങ്ക് വെച്ചിരുന്നു. അതിന്റെ തലക്കെട്ടിൽ അവൾ തന്റെ ആരാധകർക്ക് ആശംസകൾ അറിയിക്കുകയും മഹാത്മാ ഗാന്ധിയുടെ ഒരു ഉദ്ധരണി പങ്ക് വെയ്ക്കുകയും ചെയ്തു. “സ്വാതന്ത്ര്യം വിലയ്ക്ക് വാങ്ങാൻ സാധിക്കില്ല, അത് ജീവന്റെ ശ്വാസമാണ്,” എന്നായിരുന്നു ആ വരികൾ.

   ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സംഗീതവും പ്രണയവും പ്രമേയമാകുന്ന അത്രാംഗി റേ ആണ് സാറയെ മിനിസ്ക്രീനിലെത്തിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിൽ അക്ഷയ് കുമാറിനും ധനുഷിനുമൊപ്പമാണ് ഇവർ എത്തുക. വരാനിരിക്കുന്ന ഈ ചിത്രത്തിൽ ഇവർ ഒരു ഇരട്ട വേഷമാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിലാണ് അവസാനിച്ചത്.
   Published by:Karthika M
   First published:
   )}