HOME » NEWS » Film » PASSERS BY TAKEN INTO SURPRISE AS ASIF ALI RIDES A MOTORBIKE AS PART OF SHOOTING

ബൈക്കോടിച്ചു പോകുന്ന ചെറുപ്പക്കാരൻ; നടനെ കണ്ട അമ്പരപ്പിൽ നാട്ടുകാർ

മലയാളി പ്രേക്ഷകരുടെ പ്രിയ യുവനടനാണ് ഈ വീഡിയോയിൽ

News18 Malayalam | news18-malayalam
Updated: December 29, 2020, 11:42 AM IST
ബൈക്കോടിച്ചു പോകുന്ന ചെറുപ്പക്കാരൻ; നടനെ കണ്ട അമ്പരപ്പിൽ നാട്ടുകാർ
വീഡിയോ ദൃശ്യം
  • Share this:
മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന ചെറുപ്പക്കാരൻ. ഒറ്റ നോട്ടത്തിൽ അത്ര മാത്രമേ ഈ വീഡിയോയിലും നിങ്ങൾക്ക് തോന്നൂ. എന്നാൽ അതൊരു നടൻ ആണെന്ന അമ്പരരിപ്പിലാണ് കണ്ടുകൊണ്ടു നിൽക്കുന്ന നാട്ടുകാർ. മലയാളി പ്രേക്ഷകരുടെ പ്രിയ യുവനടനാണ് ഈ വീഡിയോയിൽ.

കാലം മാറിയതോട് കൂടി ഇപ്പോൾ പണ്ടത്തെപ്പോലെ പുറത്തിറങ്ങിയാലത്തെ ആൾക്കൂട്ടവും ബഹളവും ഒന്നുമില്ലാതെ തന്നെ അഭിനേതാക്കൾക്ക് പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധിക്കാറുണ്ട്. (വീഡിയോ ചുവടെ)





എന്നാൽ ഈ യാത്ര വെറുതെയല്ല. ഒപ്പം ഒരു ഷൂട്ടിംഗ് കൂടി നടക്കുന്നതായി കാണാം. ആസിഫ് അലി ബൈക്ക് ഓടിച്ചു പോകുന്നതും മുന്നിൽ ഒരു കാറിന്റെ പിൻഭാഗം തുറന്ന് അതിനുള്ളിൽ ക്യാമറാമാനും ടെക്നിക്കൽ സംഘവും യാത്ര ചെയ്യുന്നത് കാണാം.

വഴിയിൽ നിർത്തിയിട്ടിരിക്കുന്ന ടൂ വീലറിലെ യാത്രക്കാർ പെട്ടെന്നാണ് നടൻ ആസിഫ് അലിയാണ് അതെന്ന് തിരിച്ചറിയുന്നത്. അമ്പരപ്പോടെയുള്ള ആ നോട്ടത്തിന് ആസിഫ് അലി തിരികെ നോക്കി കണ്ടു എന്ന് വരുത്തുന്നുമുണ്ട്.

ഏറ്റവും ഒടുവിലായി 'കെട്ട്യോളാണ് എന്റെ മാലാഖയിൽ' വേഷമിട്ട ആസിഫ് അലിയുടേതായി ഒരു ഡസനോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ 'കുഞ്ഞെൽദോ'യുടെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു.
Published by: user_57
First published: December 29, 2020, 11:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories