സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്റെ പുതിയ ചിത്രമായ പത്താന്റെ (Pathaan ) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ചലച്ചിത്ര താരം ഷാരൂഖ് ഖാന് (Shah Rukh Khan) . പരുഷമായ നോട്ടത്തോടെ കൈയില്‍ തോക്കുമായി നില്ക്കുന്ന ഷാരൂഖിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.
’30 വർഷവും നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമായിരുന്നു. പത്താനിലൂടെ അത് തുടരുകയാണ്’, എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ചിത്രം എന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘പത്താനാ’യി കാത്തിരിക്കുന്നത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം എത്തുക. ഹിന്ദിയ്ക്ക് പുറമെ തമിഴ് , തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
Also Read- സിനിമയിൽ 30 വർഷം പൂർത്തിയാക്കി ബോളിവുഡിന്റെ ബാദ്ഷാ; ആഘോഷമാക്കി ആരാധകർ
ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.
യുവ സംവിധായകന് അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന് ചിത്രം ജവാന്റെ മോഷന്‍ പോസ്റ്ററും അടുത്തിടെ പുറത്ത് വന്നിരുന്നു. രാജാറാണി, തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷമാണ് അറ്റ്ലി കിങ് ഖാനൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം,തെലുങ്ക്, കന്നട ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഗൗരി ഖാനാണ്.
മുഖം പ്രത്യേകരീതിയിൽ മറച്ചുകൊണ്ടുള്ള ഷാരൂഖിന്റെ രൂപമാണ് പോസ്റ്ററിലുള്ളത്. ഇത് വളരെ പ്രത്യേകതകളുള്ള ചിത്രമാണെന്നാണ് ഷാരൂഖ് ജവാനെക്കുറിച്ച് പറഞ്ഞത്. ചില ഒഴിവാക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഞങ്ങൾക്ക് ചുറ്റും നടന്നതുതുകൊണ്ട് കാത്തിരിക്കേണ്ടി വന്ന സിനിമയാണിത്. കുറച്ചാളുകളുടെ കഠിന പരിശ്രമം അത് പ്രാവർത്തികമാക്കി. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറിന് നന്ദി പറയുന്നു. ജവാനിലൂടെ ആ സ്വപ്നം ജീവിതത്തിലേക്ക് വരുന്നു'. ഷാരൂഖ് കുറിച്ചു.
പുറത്തുവന്ന ടീസര്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്, ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായ സിനിമയാണ് ജവാന്.എല്ലാവര്ക്കും അത് ആസ്വദിക്കാന്‍ കഴിയുമെന്ന് ഷാരൂഖ് ഖാന് പറഞ്ഞു.സിനിമയുടെ എല്ലാ ക്രെഡിറ്റും സംവിധായകന് അറ്റ്ലിക്കുള്ളതാണ്.. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് മികച്ച അനുഭവമായിരിക്കും ഈ സിനിമ സമ്മാനിക്കുവാന്‍ പോകുന്നതെന്ന് ഷാരുഖ് പറഞ്ഞു.
നയൻതാരയാണ് ചിത്രത്തിലെ നായിക. യോഗിബാബു, സാനിയ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. ആറ്റ്ലി, നയൻതാര, യോഗി ബാബു എന്നിവരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രമിറങ്ങും. അഞ്ച് ഭാഷകളിലുള്ള പോസ്റ്ററുകൾ തന്നെയാണ് അണിയറപ്രവർത്തകർ ഇറക്കിയിരിക്കുന്നത്. 2023 ജൂണ്‍ 2ന് ചിത്രം തിയേറ്ററുകളിലെത്തും.
ജവാനും പത്താനും കൂടാതെ ഡങ്കി എന്ന ചിത്രത്തിലും ഷാരൂഖ് ഖാൻ അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാന്റെ ടൈഗർ 3യിലും ഒരു ആക്ഷൻ സീക്വൻസിനായി താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.