ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിച്ച് പഠാൻ. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ പഠാൻ മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 600 കോടി കളക്ഷൻ എന്ന റെക്കോർഡ് മറികടന്നു. ഇന്ന് 350 കോടിയെങ്കിലും ചിത്രം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കി. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ കെജിഎഫ് 2, ബാഹുബലി 2 സിനിമകളുടെ റെക്കോർഡുകൾ പഠാൻ തകർത്തിരുന്നു. വെറും ഏഴ് ദിവസത്തിനുള്ളിലാണ് നാല് വർഷത്തിനു ശേഷം ഇറങ്ങിയ ഷാരൂഖ് ചിത്രം 600 കോടി നേടിയത്.
#Pathaan Kar De Jo Ishara Jhoom Uthe Theatre Sara ❤️🔥 it’s a Housefull Mehfil in #Kolkata on #PathaanDay 💥
Book your tickets NOWhttps://t.co/z4YLOG2NRIhttps://t.co/lcsLnUSu9Y@iamsrk @deepikapadukone @yrf#ShahRukhKhan #PathaanReview #SRK #DeepikaPadukone #JohnAbraham #YRF pic.twitter.com/s394hodBK5
— Shah Rukh Khan Universe Fan Club (@SRKUniverse) February 1, 2023
പഠാന് മുമ്പ് ഇറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം സീറോ ആയിരുന്നു. തിയേറ്ററിൽ വലിയ പരാജയമായിരുന്നു സീറോ നേരിട്ടത്.
Also Read- ആടുതോമ നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാൻ ഗ്ലാസും സമ്മാനിക്കും; സ്‌ഫടികം റീ-റിലീസിന് ഇങ്ങനെയും പ്രത്യേകതകൾ
അതേസമയം, പഠാന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേടി. എന്നായിരിക്കും ഒടിടി റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. റെക്കോർഡ് തുകയ്ക്കാണ് ആമസോൺ പഠാന്റെ അവകാശം നേടിയതെന്നാണ് റിപ്പോർട്ട്.
സൽമാൻ ഖാനും പഠാനിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും ഒടുവിലെ ചിത്രമാണ് പഠാൻ. ടൈഗർ സിന്ദാ ഹേ, വാർ എന്നിവയാണ് ഇതിനു മുമ്പുള്ള രണ്ട് സിനിമകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.