നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Asha Negi| പ്രായം കൂടുന്നു, വേഗം കല്യാണം കഴിക്കണമെന്ന് ട്രോൾ; കൃത്യമായ ഉത്തരവുമായി നടി ആശ നേഗി

  Asha Negi| പ്രായം കൂടുന്നു, വേഗം കല്യാണം കഴിക്കണമെന്ന് ട്രോൾ; കൃത്യമായ ഉത്തരവുമായി നടി ആശ നേഗി

  സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചു കൊണ്ടാണ് നടി ഇതിന് മറുപടി നൽകിയിരിക്കുന്നത്

  asha negi

  asha negi

  • Share this:
   പ്രായം കൂടുന്നുവെന്നും വേഗം കല്യാണം കഴിക്കണമെന്നും കമന്റ് ചെയ്തയാൾക്ക് കൃത്യമായ മറുപടി നൽകി നടി ആശ നേഗി. പവിത്ര റിഷ് സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ആശ നേഗി. അടുത്തിടെ വെബ്സീരീസായ അഭയ്2 വിൽ ടിവി ജേണലിസ്റ്റിന്റെ വേഷത്തിൽ ആശ നേഗി പ്രത്യക്ഷപ്പെട്ടിരുന്നു. 31ാം പിറന്നാളിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം നടി പങ്കുവെച്ചിരുന്നു. ഇതിനെ ട്രോളിക്കൊണ്ടായിരുന്നു കമന്റ് . ‌

   പഴയൊരു വീടിന്റെ തൂണിൽ ചാരി നിൽക്കുന്ന ഒരു ചിത്രവും വീടിനു മുന്നിൽ നിൽക്കുന്ന മറ്റൊരു ചിത്രവുമാണ് ആശ പങ്കുവെച്ചത്. 30ാം ജന്മദിനത്തിൽ എടുത്ത ചിത്രമായിരുന്നു ഇതെന്നും നടി വ്യക്തമാക്കിയിരുന്നു. അതായത് 2019ൽ.


   'ഒരു വർഷം മുമ്പ് എന്റെ മുപ്പതാം ജന്മദിനത്തിലെടുത്ത ചിത്രങ്ങളാണിവ ..പ്രകൃതി എന്റെ ഉത്കണ്ഠ ഏറ്റെടുത്ത വർഷങ്ങളിലെ ഏക ജന്മദിനം. എന്തായാലും ഈ കുറിപ്പ് ഈ ദിവസം ഏറ്റെടുക്കുന്ന എന്റെ ഉത്കണ്ഠയെക്കുറിച്ചല്ല, മറിച്ച് എന്നിൽ പകർന്ന എല്ലാ മനോഹരമായ ആശംസകൾക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി അറിയിക്കുകയാണ്. ഇത് എന്നെ ശരിക്കും സവിശേഷയാക്കി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു'- എന്ന് കുറിച്ചു കൊണ്ടാണ് ആശ ചിത്രം പങ്കുവെച്ചത്.

   എന്നാൽ ഷീബ പ്രഭുദാസ് എന്ന സ്ത്രീ ചിത്രത്തെ ട്രോളിക്കൊണ്ട് കമന്റ് ചെയ്തു. നിങ്ങൾ പ്രായമാകുകയാണ്, വിവാഹം കഴിക്കുക, മതിലിനു പോലും നിങ്ങളെക്കാൾ പ്രായം കുറഞ്ഞതായി തോന്നുന്നു- എന്നായിരുന്നു ട്രോൾ. ഇതിൻറെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചു കൊണ്ടാണ് നടി ഇതിന് മറുപടി നൽകിയിരിക്കുന്നത്. 'ഇത് സൈബർ ബുള്ളിയിംഗിന്റെ ഒരു കേസാണെങ്കിലും നർമ്മം വളരെ പ്രാധാന്യമർഹിക്കുന്നതാണ്! - എന്നായിരുന്നു നടിയുടെ മറുപടി.


   ഹാസ്യത്തിനായി 100 പോയിന്റുകൾ നൽകാൻ താൻ തയ്യാറാണെന്നും എന്നാൽ അഭിപ്രായം പോസ്റ്റ് ചെയ്ത വ്യക്തിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും ആശ കൂട്ടിച്ചേർത്തു. നടിക്ക് പിന്തുണയുമായി നിർമാതാവ് എക്താ കപൂർ രംഗത്തെത്തി. ചിത്രത്തിൽ ആശ മനോഹരിയായിരിക്കുന്നുവെന്നും വിവാഹം എന്നത് പ്രായമാകുന്നത് തടയുന്ന ക്രീമല്ലെന്നുമാണ് എക്താ കപൂറിന്റെ മറുപടി.   ഈ കമന്റ് ചെയ്തയാളുടെ മാനസികാവസ്ഥ പഴഞ്ചനാണെന്ന് മനസിലാക്കാൻ കഴിയുമെന്നാണ് നടി കിഷ്വർ മർച്ചന്റ് പറ‍ഞ്ഞിരിക്കുന്നത്. പവിത്ര റിഷ്ത സഹതാരം ഋത്വിക് ധൻ‌ജാനിയുമായി ആശ പ്രണയത്തിലായിരുന്നു. ഈ വർഷം മെയിൽ ഇരുവരും ബന്ധം അവസാനിപ്പിച്ചിരുന്നു.
   Published by:Gowthamy GG
   First published:
   )}