യൂട്യുബിലും ഇൻസ്റ്റഗ്രാമിലുമായി സജീവമായ താരമാണ് പേളി മാണി. ഗർഭിണിയായതിൽ പിന്നെ പേളി പോസ്റ്റുകളുമായി മുമ്പത്തേക്കാളേറെ സജീവമാകാറുണ്ട്. പേളിയുടെ വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നവരുടെ എണ്ണം അനവധിയാണ്. പ്രധാനമായും ആങ്കർ എന്ന നിലയിൽ ശ്രദ്ധ നേടിയ പേളി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ അറിയപ്പെട്ടത്.
ഇതേ ഷോയിൽ നിന്നുമാണ് പേളി തന്റെ ഭാവി വരനായി ശ്രീനിഷ് അരവിന്ദിനെ കണ്ടുമുട്ടിയതും. ഇവരുടെ പ്രണയം ഷോയുടെ ഹൈലൈറ്റായിരുന്നു. ഇപ്പോൾ കടിഞ്ഞൂൽ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും.
അച്ഛൻ മാണി പോൾ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ വിശേഷവുമായി വരികയാണ് പേളി. (ആദ്യ വീഡിയോ ചുവടെ)
കേവലം 20 മിനിറ്റ് കൊണ്ട് പേളി തന്നെ ഷൂട്ട് ചെയ്ത വീഡിയോയാണ് ആദ്യ പോസ്റ്റ്.
പേളിയെക്കാളും മുൻപേ സമൂഹത്തിൽ ശ്രദ്ധ നേടിയ ആൾ ആണ് മാണി പോൾ. അദ്ദേഹം ഒട്ടേറെപ്പേർക്ക് പ്രചോദനം നൽകിയ മോട്ടിവേഷണൽ സ്പീക്കർ ആണ്. മാണി പോളിന്റെയും മോളിയുടെയും രണ്ടുമക്കളിൽ മൂത്തയാളാണ് പേളി. ഇളയ മകൾ റേച്ചൽ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.