നാട്ടുകാർ ഒന്നിച്ച് ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഒരു ചെറു സിനിമ. കാലടിയിലെ തോട്ടേക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ് 'പീനാറി' എന്ന ഒരു ചെറുസിനിമ വരുന്നത്. സിനിമയുടെ രചനയും സംവിധാനവും നാട്ടുകാരനായ വിനോദ് ലീലയാണ്. ബജറ്റ് ലാബ് പ്രൊഡക്ഷന്റെ ബാനറിൽ നിഷാന്ത് പിള്ളൈയാണ് നിർമാണം. ജൂലൈ 1നു റിലീസ് ചെയ്ത ഷോർട്ട് ഫിലിം, ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
നാട്ടിൻ പുറത്ത് നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ എഴുപതിലധികം വരുന്ന നാട്ടുകാർ ആദ്യമായി ക്യാമറക്ക് മുന്നിൽ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. തീയറ്റർ അർട്ടിസ്റ്റ് ആയ രാംകുമാർ, സിനിമ താരം മിഥുൻ നളിനി, അനിത തങ്കച്ചൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും നാട്ടുകാരുമായ ഗോപിക കൃഷ്ണ, മുകേഷ് വിക്രമൻ, നിഷാദ് കെബി, പി ആർ സോമൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
പതിവുരീതികളിൽ നിന്ന് മാറിയുള്ള സഞ്ചാരമാണ് ചിത്രത്തിന്റേത്. പഴയ കാലഘട്ടത്തിൽ നിന്നാരംഭിച്ച് വർത്തമാന കാലഘട്ടത്തിൽ അവസാനിക്കുന്ന രീതിയിലാണ് കഥ. മനുഷ്യരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പല തരത്തിലുള്ള അരക്ഷിതാവസ്ഥയ്ക്കും അതിനു സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്കും കൊടുക്കേണ്ടി വരുന്ന വലിയ വിലയെ ഓർമ്മപ്പെടുത്തുന്ന ഒരു ചിത്രമാണിത്. വളരെ സമാധാനത്തോടെ ജീവിക്കുന്ന ഒരാളുടെ ജീവിതത്തിൽ അത്തരത്തിൽ ഉണ്ടാവുന്ന പ്രശ്നമാണ് ഈ സിനിമ പ്രതിപാദിക്കുന്നത്.
TRENDING:അനുജിത്തിന്റെ ഹൃദയം തോമസിൽ മിടിച്ചു തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം [NEWS]Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക് [PHOTOS]COVID 19| പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് രോഗം സ്ഥിരീകരിച്ചു; ഏഴ് വൈദികർ നിരീക്ഷണത്തിൽ [NEWS]
നാട്ടിലെ വളരെ മാന്യനും സൽസ്വഭാവിയുമായ അശോകൻ കുറെ നാളത്തെ പെണ്ണു കാണലുകൾക്ക് ശേഷം സിന്ധുവിനെ വിവാഹം കഴികുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. വിവാഹം ആർഭാടമായി തന്നെ നടന്നു. പക്ഷെ കല്യാണം കഴിഞ്ഞു ആദ്യ നാളുകളിൽ തന്നെ അവരുടെ ദാമ്പത്യം കീഴ്മേൽ മറിയുന്നു. ഇതിനു കാരണമാകുന്നതാകട്ടെ അശോകന്റെ അടിസ്ഥാനമില്ലാത്ത ചില സംശയങ്ങളും. ഇവരുടെ ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ വീട്ടിൽ നിന്നും നാട്ടിലേക്കു പരക്കുന്നു. അത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു.
സമൂഹത്തിലെ അന്ധവിശ്വാസങ്ങൾ മൂലം താറുമാറാകുന്ന വ്യക്തി ജീവിതങ്ങളെ കുറിച്ചാണ് വിനോദ് ഈ കഥയിൽ പറഞ്ഞു വെക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച സുദേവ് ആണ് ഛായാഗ്രഹണം. സംഗീതം സനൽ വാസുദേവ്. കലാ സംവിധാനം വിഷ്ണു വി ആർ. ശബ്ദ മിശ്രണം ജസ്വിൻ മാത്യു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.