നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നവർ കൂടുതൽ മരങ്ങൾ നടണമെന്ന് കങ്കണ റണൗട്ട്

  ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നവർ കൂടുതൽ മരങ്ങൾ നടണമെന്ന് കങ്കണ റണൗട്ട്

  ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യം മൂലം നൂറു കണക്കിന് ഇന്ത്യക്കാർ മരിക്കുന്ന സാഹചര്യത്തിൽ ഇത്രയും നിർവികാരമായി പ്രതികരിയ്ക്കാൻ കങ്കണയ്ക്ക് എങ്ങനെ കഴിയുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ചോദിക്കുന്നത്.

  Image: Kangana Ranaut/Instagram

  Image: Kangana Ranaut/Instagram

  • Share this:
   ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ അതിരൂക്ഷമായപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയുമാണ്. ഇന്ത്യയിൽ ആവശ്യത്തിന് മെഡിക്കൽ ഓക്സിജൻ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞെങ്കിലും ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് അത് എത്തിക്കുന്ന കാര്യത്തിലാണ് വലിയ പ്രതിസന്ധി നിലനിൽക്കുന്നത്.

   സമൂഹമാധ്യമങ്ങളിൽ ഓക്സിജൻ സിലിണ്ടർ സംഭാവന നൽകുകയും വേണ്ട സഹായം രോഗികളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ആളുകളുടെ വാർത്തകൾ നിറയുമ്പോൾ ബോളിവുഡ് നടി കങ്കണ റണൗട്ടിന് വ്യത്യസ്തമായ അഭിപ്രായമാണ് ഇതിനെക്കുറിച്ചെല്ലാം ഉള്ളത്. ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നവരും ഓക്സിജൻ പ്ലാന്റുകൾ നിർമിക്കുന്നവരും തിരിച്ച് പ്രകൃതിയ്ക്ക് അതിന്റെ പങ്ക് കൂടി നൽകണമെന്നാണ് നടി പറയുന്നത്.

   "എല്ലാവരും കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ നിർമിക്കുകയും ടൺ കണക്കിന് ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. പ്രകൃതിയിൽ നിന്ന് ബലം പ്രയോഗിച്ച് ഓക്സിജൻ എടുക്കുന്നതിന് നമ്മൾ എങ്ങനെയാണ് നഷ്ടപരിഹാരം നൽകാൻ പോകുന്നത്? നമ്മുടെ അബദ്ധങ്ങളിൽ നിന്നും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ നിന്നും നമ്മൾ ഒന്നും പഠിക്കുന്നില്ലെന്ന് വേണം കരുതാൻ" എന്നാണ് കങ്കണറണാവത്ത് ട്വിറ്ററിൽ എഴുതിയത്. #PlantTrees എന്ന ഹാഷ്ടാഗോടു കൂടിയാണ് കങ്കണ ട്വീറ്റ് പങ്കുവെച്ചത്.
   You may also like:Kangana Ranaut | നടി കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി; കാരണം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'വിദ്വേഷകരമായ' ട്വീറ്റുകൾ എന്ന് വിശദീകരണം

   "മനുഷ്യർക്ക് വീണ്ടും വീണ്ടും ഓക്സിജൻ നൽകുന്നതോടൊപ്പം പ്രകൃതിയ്ക്ക് വേണ്ടിയുള്ള ആശ്വാസപദ്ധതികളും ഗവണ്മെന്റ് പ്രഖ്യാപിക്കണം. ഈ ഓക്സിജൻ ഉപയോഗിക്കുന്ന മനുഷ്യർ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായിരിക്കണം. പ്രകൃതിയിൽ നിന്ന് എല്ലാം സ്വീകരിക്കുകയും ഒന്നും തിരിച്ചു കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഉപദ്രവകാരികളായി നമ്മൾ എത്ര കാലം തുടരും?", കങ്കണ കൂട്ടിച്ചേർത്തു.


   രോഗികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ഓക്സിജൻ പ്രകൃതിയിൽ നിന്ന് നേരിട്ട് എടുക്കുന്നതാണെന്നും അത് പ്രകൃതിയിലേക്ക് തിരിച്ച് നൽകാൻ കഴിയുന്നതാണെന്നുമാണ് കങ്കണയുടെ ധാരണ എന്നാണ് ഈ ട്വീറ്റുകളിലൂടെ മനസിലാക്കാൻ കഴിയുന്നത്. അതിന്റെ അശാസ്ത്രീയത മാറ്റിവെച്ചാലും, ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യം മൂലം നൂറു കണക്കിന് ഇന്ത്യക്കാർ മരിക്കുന്ന സാഹചര്യത്തിൽ ഇത്രയും നിർവികാരമായി പ്രതികരിയ്ക്കാൻ കങ്കണയ്ക്ക് എങ്ങനെ കഴിയുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ചോദിക്കുന്നത്.


   കങ്കണയുടെ ട്വീറ്റുകളിലെ സത്യാവസ്ഥയെക്കുറിച്ച് സംശയമുള്ളവർ മെഡിക്കൽ ഓക്സിജൻ വാണിജ്യപരമായി ഉത്പാദിക്കുന്നതാണ് എന്ന് മനസിലാക്കുക. സ്റ്റീൽ പ്ലാന്റുകൾ, ഫാബ്രിക്കേഷൻ യൂണിറ്റുകൾ, കെമിക്കൽ ഇൻഡസ്ട്രി, ഗ്ലാസ് നിർമാണ വ്യവസായം തുടങ്ങിയ നിർമാണ വ്യവസായങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യയിൽ പ്രധാനമായും വാണിജ്യപരമായി ഓക്സിജൻ ഉത്പാദിപ്പിക്കുന്നത്. കോവിഡിന് മുമ്പുള്ള സമയത്ത് ഈ വ്യവസായങ്ങളായിരുന്നു ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജന്റെ സിംഹഭാഗവും ഉപയോഗിച്ചിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയെതുടർന്ന് വ്യാവസായിക ഓക്സിജൻ നിർമിക്കുന്ന കമ്പനികളോട് മെഡിക്കൽ ആവശ്യത്തിനായും ഓക്സിജൻ ഉത്പാദിപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയായിരുന്നു.

   അതേസമയം, കങ്കണയുടെ ട്വീറ്റിന് രസകരമായ രീതിയിൽ പ്രതികരണവുമായി ടെലിവിഷൻ താരം കരൺ പട്ടേൽ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ രസിപ്പിക്കുന്ന സ്റ്റാന്റ് അപ്പ് കൊമേഡിയൻ എന്നാണ് കരൺ പട്ടേൽ കങ്കണയുടെ ട്വീറ്റ് പങ്കുവെച്ച് പ്രതികരിച്ചിരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}