• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ട്രെൻഡിങ്ങിൽ മൂന്നാമത്; പത്തുലക്ഷം കടന്ന് പേരൻപ്

News18 Malayalam
Updated: January 7, 2019, 8:17 PM IST
ട്രെൻഡിങ്ങിൽ മൂന്നാമത്; പത്തുലക്ഷം കടന്ന് പേരൻപ്
News18 Malayalam
Updated: January 7, 2019, 8:17 PM IST
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളുമായി പുറത്തിറങ്ങിയ പേരൻപ് സിനിമയുടെ ട്രെയിലർ വൈറലാകുന്നു. റിലീസ് ചെയ്തു രണ്ടു ദിവസത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേരാണ് ട്രെയിലർ കണ്ടത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ട്രെയിലറിനെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാമതാണ് പേരൻപ് ട്രെയിലർ. സിനിമ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ പേരൻപിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരൻപ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി ട്രെയിലറിൽ വിസ്മയിപ്പിക്കുന്നുണ്ട്. സാധനയാണ് ചിത്രത്തിൽ അമുദന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്.

പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി അഞ്ജലി,​അ‌‌ഞ്ജലി അമീർ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിർവഹിക്കുന്നത് യുവൻശങ്കർ രാജയാണ്. ഫെബ്രുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.
First published: January 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...