• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പീറ്റർ ഹെയ്ൻ വീണ്ടുമെത്തുന്നു; ഇത്തവണ മമ്മൂട്ടിക്കു വേണ്ടി

news18india
Updated: July 30, 2018, 1:58 AM IST
പീറ്റർ ഹെയ്ൻ വീണ്ടുമെത്തുന്നു; ഇത്തവണ മമ്മൂട്ടിക്കു വേണ്ടി
news18india
Updated: July 30, 2018, 1:58 AM IST
കൊച്ചി: പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി - വൈശാഖ് ചിത്രത്തിന് "മധുരരാജ" എന്ന് പേരിട്ടു. 2010ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയുടെ തുടർച്ചയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പുലിമുരുകൻ ശേഷം വൈശാഖ് - ഉദയ കൃഷ്ണ - പീറ്റർ ഹെയ്ൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ആദ്യമായിട്ടാണ് പീറ്റർ ഹെയ്ൻ ഒരു മമ്മൂട്ടി ചിത്രത്തിന് സ്റ്റണ്ട് ഒരുക്കുന്നത്.

പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. 120 ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണം മൂന്നു ഷെഡ്യൂളുകളായി തമിഴ് നാട്ടിലും കേരളത്തിലും പൂർത്തിയാക്കും. തമിഴ് യുവതാരം ജയ് ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ മുഴുനീള വേഷത്തിൽ അഭിനയിക്കും. പുലിമുരുകനിൽ വില്ലനായി എത്തിയ ജഗപതി ബാബു മധുരരാജയിലും വില്ലൻ കഥാപാത്രമായി എത്തും.

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ടെക്നിഷ്യന്മാരായിരിക്കും ചിത്രത്തിന്‍റെ വി എഫ് എക്സ് ജോലികൾ നിർവഹിക്കുക. പോക്കിരിരാജ, രാജാധിരാജ, പുലിമുരുകൻ, രാമലീല, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാർ തന്നെയാണ് മധുര രാജയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആക്ഷൻ - കോമഡി - ഇമോഷൻ - ഗാനങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഒരു തട്ടുപൊളിപ്പൻ ആഘോഷ ചിത്രമായിരിക്കും മധുര രാജ. ചിത്രത്തിന്‍റെ ഗാനങ്ങളും ബാക്ഗ്രൗണ്ട് മ്യുസിക്കും നിർവഹിക്കുന്നത് ഗോപി സുന്ദറാണ്.

സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവൻ, ആർ കെ സുരേഷ്, സലീം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, കരാട്ടെ രാജ്, സന്തോഷ് കീഴാറ്റൂർ എന്നിവർ അഭിനയിക്കുന്നു. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിന്‍റെ നായികാനിരകളിലുള്ളത്. അടുത്തമാസം ഒമ്പതിന് ചിത്രീകരണം ആരംഭിക്കുന്ന മധുരരാജ, 2019 വിഷു റിലീസായി തിയേറ്ററുകളിലെത്തും. ഒരേസമയം മലയാളം തമിഴ് തെലുങ്കു ഭാഷകളിൽ  റിലീസ് ചെയ്യും.
First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626