നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പഴയ RC100 ബൈക്ക്‌ ഉയർത്തി ജോജു; ചിത്രം വൈറൽ

  പഴയ RC100 ബൈക്ക്‌ ഉയർത്തി ജോജു; ചിത്രം വൈറൽ

  Pic of Joju George lifting an old RC100 bike goes viral | ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു

  ജോജു

  ജോജു

  • Share this:
   പഴയ ആർ.സി. 100 ബൈക്ക് ഉയർത്തുന്ന ജോജു ജോർജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പീസ്' എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന രസകരമായ നിമിഷമാണ് ചിത്രത്തിൽ കാണുന്നത്.

   സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന ജോജു ജോർജ് നായകനായ 'പീസ്' എന്ന സിനിമയുടെ ചിത്രീകരണം നവംബർ 16ന് തൊടുപുഴയിൽ തുടങ്ങി. സംവിധായകൻ തന്നെയാണ് കഥാകൃത്ത്.   സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കും. ക്യാമറ: ഷമീർ ഗിബ്രൻ, എഡിറ്റർ: നൗഫൽ അബ്ദുള്ള, ആർട്ട്‌ ശ്രീജിത്ത്: ഓടക്കാലി, സംഗീതം: ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ: ബാദുഷ.

   അടുത്തിടെ ഡിജിറ്റൽ റിലീസ് ചെയ്ത 'ഒരു ഹലാൽ ലവ് സ്റ്റോറി'യാണ് ജൗവിന്റെ ഏറ്റവും പുതിയ ചിത്രം.
   Published by:user_57
   First published:
   )}