• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബോളിവുഡിന് നന്ദി : സണ്ണി ലിയോണിനെ ഒഴിവാക്കി മുഖ്യമന്ത്രി


Updated: August 24, 2018, 5:27 PM IST
ബോളിവുഡിന് നന്ദി : സണ്ണി ലിയോണിനെ ഒഴിവാക്കി മുഖ്യമന്ത്രി

Updated: August 24, 2018, 5:27 PM IST
പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി നിരവധി പേരാണ് എത്തിയത്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും കേരളത്തിലേക്ക് സഹായ പ്രവാഹം തന്നെയായിരുന്നു. പണമായും അവശ്യസാധനങ്ങളായും പലരും സഹായിച്ചു. അക്കൂട്ടത്തിൽ നിരവധി ബോളിവുഡ് താരങ്ങളുമുണ്ട്.

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയ ബോളിവുഡ് താരങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, വിദ്യാ ബാലൻ, സിദ്ധാർഥ് റോയ് കപൂർ, വിധു വിനോദ് ചോപ്ര, ആലിയ ഭട്ട്, ഋഷി കപൂർ, റൺബീർ കപൂർ, സുശാന്ത് സിംഗ് രജപുത്, അക്ഷയ് കുമാർ, റസൂൽ പൂക്കുട്ടി എന്നിവർക്കാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചിരിക്കുന്നത്.

അതേസമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേര് മുഖ്യമന്ത്രി നന്ദി പറഞ്ഞവരുടെ കൂട്ടത്തിലില്ല. സണ്ണി ലിയോൺ അഞ്ച് കോടി രൂപ സംഭാവന ചെയ്തതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനു പുറമെ 1200 കിലോ അരിയും ഡാലും സണ്ണി കേരളത്തിന് സംഭാവനയായി നൽകിയിരുന്നു.

അഞ്ച് കോടി നൽകിയ കാര്യം സണ്ണി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സംഭാവന നൽകിയിട്ടുണ്ടെന്നും തുക എത്രയാണെന്ന് വ്യക്തമാക്കുന്നില്ലെന്നും അത് അവരുടെ സ്വകാര്യതയാണെന്നുമായിരുന്നു സണ്ണിയുടെ ഓഫീസിന്റെ പ്രതികരണം. ഇനിയും കേരളത്തെ സഹായിക്കാൻ തയ്യാറാണെന്നും സണ്ണി വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് സണ്ണിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ നന്ദി പ്രകടനം.

First published: August 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626