നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഞാനിപ്പോ വിജയേട്ടനെ വിളിക്കണോ?' ഇന്ന് പലരേയും ചിന്തിപ്പിച്ച ഈ ഡയലോഗ് ജോയ് മാത്യു എഴുതിയത് എന്തുകൊണ്ട്?

  'ഞാനിപ്പോ വിജയേട്ടനെ വിളിക്കണോ?' ഇന്ന് പലരേയും ചിന്തിപ്പിച്ച ഈ ഡയലോഗ് ജോയ് മാത്യു എഴുതിയത് എന്തുകൊണ്ട്?

  Pinarayi Vijayan's timely intervention on a midnight call reminds this dialogue from Mammootty movie Uncle | പിണറായി വിജയന്റെ വിമർശകനായ ജോയ് മാത്യുവാണ് 'ഞാനിപ്പോ വിജയേട്ടനെ വിളിക്കണോ?' എന്ന ഡയലോഗ് മുത്തുമണിയെ കൊണ്ട് പറയിപ്പിച്ചതെന്നത് പലരേയും അതിശയിപ്പിച്ചു

  സിനിമയിലെ രംഗം

  സിനിമയിലെ രംഗം

  • Share this:
   ഒരു പ്രതിസന്ധി ഘട്ടത്തിൽ അച്ഛന്റെ കൂട്ടുകാരനൊപ്പം രാത്രിയാത്ര ചെയ്യേണ്ടി വരുന്ന പെൺകുട്ടി. അവരുടെ യാത്രയും, അതിലെ രസകരവും ഉദ്വേഗഭരിതവുമായ മുഹൂർത്തങ്ങളും കോർത്തിണക്കി പുറത്തിറങ്ങിയ ചിത്രമാണ് മമ്മൂട്ടിയുടെ 'അങ്കിൾ'. ഗിരീഷ് ദാമോദർ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും ജോയ് മാത്യുവിന്റേതായിരുന്നു. 2018ലെ മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാര്‍ഡ് ചിത്രം നേടിയിരുന്നു.

   ഇപ്പോൾ ഈ സിനിമയെപ്പറ്റി പറയാൻ കാരണം, കാലത്തിനും മുൻപേ സഞ്ചരിച്ച ഒരു വാചകം ഉൾപ്പെട്ടിരുന്ന ചിത്രമായിരുന്നു അത് എന്നതുകൊണ്ട് തന്നെ. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള വേദികളിൽ പിണറായി വിജയന്റെ വിമർശകനായ ജോയ് മാത്യുവാണ് 'ഞാനിപ്പോ വിജയേട്ടനെ വിളിക്കണോ?' എന്ന ഡയലോഗ് മുത്തുമണിയെ കൊണ്ട് പറയിപ്പിച്ചതെന്നത് പലരേയും അതിശയിപ്പിച്ചു. ചിലരുടെ വിമർശനത്തിനും ഇടയാക്കി.

   നീണ്ട യാത്രക്കിടെ സദാചാര പോലീസിന്റെ ആക്രമണത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ കയറേണ്ടി വരുന്ന ശ്രുതി (കാർത്തിക മുരളീധരൻ) യുടെ അമ്മ (മുത്തുമണി), നിയന്ത്രണം നഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വിടാതെ പിന്തുടരുന്ന സദാചാര ഗുണ്ടകളുടെ നേരേ ആഞ്ഞടിക്കാൻ ഉപയോഗിക്കുന്ന വാചകമാണിത്. അന്ന് കേട്ടവർ പലതും അതത്ര ദഹിച്ചില്ലെന്ന് പറഞ്ഞെങ്കിലും ഇന്ന് ആ ഡയലോഗിന് തീയേറ്ററിൽ കിട്ടിയതിനേക്കാൾ കയ്യടിയാണ് പുറത്തു കിട്ടുന്നത്.

   Also read: COVID 19| മുഖ്യമന്ത്രിയെ പുലർച്ചെ ഒന്നരയ്ക്ക് വിളിച്ചാൽ എന്തു സംഭവിക്കും? പെരുവഴിയിൽ കുടുങ്ങിയവർക്ക് പറയാനുള്ളത്

   സംഭാഷണമെഴുതിയ ജോയ് മാത്യുവിന് അതേപ്പറ്റി പറയാനുള്ളതിങ്ങനെ:

   "എഴുതി വന്നപ്പോൾ സ്വാഭാവികമായും വന്നതാണത്.
   പിന്നീട് തിരുത്തണോ എന്ന് പലവട്ടം ആലോചിച്ചിരുന്നു എന്നതാണ് സത്യം. പക്ഷെ ആ കഥാപാത്രം തലശേരിക്കാരിയാണ്. യുക്തിപരമായി ചിന്തിച്ചാൽ തലശേരിക്കാരിയായ ഒരു സ്ത്രീ അപകടത്തിൽപ്പെടുമ്പോൾ സ്വാഭാവികമായും വിളിക്കുന്നത് പോലീസ് മന്ത്രി കൂടിയായ നാട്ടുകാരൻ പിണറായി വിജയനെ ആയിരിക്കും. മാത്രവുമല്ല, സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ പിണറായി മുഖ്യമന്ത്രി ആയ ശേഷം മുഖം നോക്കാതെ എടുത്ത നടപടികൾ സ്ത്രീകളുടെ ഇടയിൽ ചലനം സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. മാത്രവുമല്ല സാധാരണ പൗരന് വിളിച്ചാൽ കിട്ടുന്ന ഒരാളായിരിക്കണം മുഖ്യമന്ത്രി'എന്നൊരു തോന്നൽ ഉള്ളിൽ ഉള്ളത് കൊണ്ടാവാം ആ സംഭാഷണം അങ്ങനെ ആയത്."

   അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം വനാന്തരത്തിൽ ഇറങ്ങേണ്ടി വരുമോ എന്ന് ഭയപ്പെട്ട 13 പെൺകുട്ടികൾ അടങ്ങുന്ന സംഘത്തിനാണ് മുഖ്യമന്ത്രി തുണയായത്. നാട്ടിലേക്ക് തിരിച്ച ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാരായ 14 പേരിൽ ഒരാളൊഴികെ എല്ലാവരും പെൺകുട്ടികളായിരുന്നു. ലോക്ക്ഡൗൺ എന്നറിഞ്ഞതും ഡ്രൈവർ നിലപാട് മാറ്റി. അതിർത്തിയിൽ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തിൽ നിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവർ. അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. സുരക്ഷിതമല്ലെന്ന് കണ്ടു വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടെങ്കിലും അപ്പോഴും അനിശ്ചിതാവസ്ഥ തുടർന്നു.

   ഒടുവിൽ കൂട്ടത്തിലൊരാൾ ഗൂഗിൾ വഴി മുഖ്യമന്ത്രിയുടെ നമ്പർ തപ്പിയെടുക്കുകയും, വിളിച്ച് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ എന്ന് പറഞ്ഞ മുഖ്യമന്ത്രി ബുധനാഴ്ച പുലർച്ചയോടെ ഇവർക്ക് സുരക്ഷിതമായി വീടുകളിലെത്താനുള്ള തയാറെടുപ്പ് ഉടൻ തന്നെ ഏർപ്പാടാക്കിക്കൊടുക്കുകയായിരുന്നു.
   First published: