#BoycottChina | ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധിച്ച് ഗായകന്‍ നജീം അര്‍ഷാദ്

'നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ'

News18 Malayalam | news18-malayalam
Updated: June 26, 2020, 6:28 PM IST
#BoycottChina | ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധിച്ച് ഗായകന്‍ നജീം അര്‍ഷാദ്
ഗായകൻ നജീം അർഷാദ്
  • Share this:
ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിൽ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന്‍ നജീം അര്‍ഷാദ്. തന്‍റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അര്‍ഷാദ് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്.

'നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ'; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ക്യാംപെയിൻ രാജ്യത്ത് ശക്തമായത്.

TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]



പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു.
First published: June 26, 2020, 6:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading