• HOME
  • »
  • NEWS
  • »
  • film
  • »
  • Rimi Tomy | 'കല്യാണം ആയോ റിമി' ? വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്; റിമി ടോമി പറയുന്നു

Rimi Tomy | 'കല്യാണം ആയോ റിമി' ? വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്; റിമി ടോമി പറയുന്നു

'കല്യാണം ആയോ റിമി?' എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.

  • Share this:
    മലയാളത്തിലെ പ്രമുഖ ഗായിക റിമി ടോമി (Rimi Tomy )വീണ്ടും വിവാഹിതയാകുന്നുവെന്ന  തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണമാണെന്നും ചൂണ്ടിക്കാട്ടി ഒടുവില്‍ റിമി ടോമി തന്നെ രംഗത്ത് വന്നു. റിമിയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രിയ ഗായിക വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയത്.

    'കല്യാണം ആയോ റിമി?' എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു ഒരുപാട് കോളുകളാണ് വരുന്നത്. ടൈറ്റിലില്‍ പറഞ്ഞതു പോലെ  ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചുചോദിക്കുന്നത്. എന്തുകൊണ്ട് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത് എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാൻ നിങ്ങളോട് പറയാതിരിക്കുമോ എന്നും റിമി ടോമി ചോദിക്കുന്നു.



    ഇപ്പോള്‍ ഇങ്ങനെയൊക്കെ പോകുന്നു .. എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ എല്ലാവരോടും പറയുമെന്നും അപ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാവു എന്നും റിമി ടോമി വീഡിയോയില്‍ പറഞ്ഞു. 'ഇപ്പോള്‍ ഞാൻ ഇങ്ങനെയങ്ക് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ' എന്നും പറഞ്ഞാണ് റിമി ടോമി വീഡിയോയില്‍ പറഞ്ഞുനിര്‍ത്തുന്നത്.

     'നാഗവല്ലി' വീണ്ടും ഹിന്ദി സംസാരിക്കും ; മണിച്ചിത്രത്താഴ് റീമേക്ക് 'ഭൂല്‍ ഭുലയ്യ'ക്ക് രണ്ടാം ഭാഗം വരുന്നു, ട്രെയിലര്‍ പുറത്ത്


    മണിച്ചിത്രത്താഴിന്‍റെ (Manichithrathazhu) ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യക്ക് (Bhool Bhulaiyaa) രണ്ടാം ഭാഗം വരുന്നു. 2007ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആദ്യ പതിപ്പില്‍ അക്ഷയ്കുമാര്‍ (Akshay Kumar), വിദ്യാ ബാലന്‍ (Vidya Balan) എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അനീസ് ബാസ്മി സംവിധാനം ചെയ്യുന്ന ഭൂല്‍ ഭുലയ്യ 2 (Bhool Bhulaiyaa 2) വില്‍ കാര്‍ത്തിക് ആര്യന്‍ (Kartik Aaryan) ,തബു (Tabu), കിയാര അദ്വാനി (Kiara Advani), രാജ്പാല്‍ യാദവ് തുടങ്ങിയവര്‍ വേഷമിടുന്നു. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

    Also Read- ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' ആവുന്നു; ചിത്രീകരണം ആരംഭിച്ചു

    ആദ്യഭാഗത്തിലെ പ്രേതകഥാപാത്രമായ മഞ്ജുലിക തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രമായി വരുന്നത്. കിയാര അദ്വാനിയാണ് മഞ്ജുലികയെ അവതരിപ്പിക്കുക. ആദ്യ പതിപ്പിലെ ഗാനങ്ങളും ഭൂല്‍ ഭുലയ്യ 2 വിലും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടീ സീരിസാണ് നിര്‍മ്മാണം. 2022 മെയ് 20 ചിത്രം തിയേറ്ററുകളിലെത്തും.

    മലയാളത്തില്‍ ഹിറ്റായ ചിത്രത്തിന് ഹിന്ദിക്ക് പുറമെ, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലെക്കും റീമേക്ക് ചെയ്തിരുന്നു. മധു മുട്ടം തിരക്കഥയൊരുക്കി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, വിനയപ്രസാദ്, കെപിഎസി ലളിത, ഇന്നസെന്‍റ് , നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
    Published by:Arun krishna
    First published: