നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഇർഫാൻ ഖാന്‍റെ വിയോഗം ലോകസിനിമയ്ക്ക് കനത്ത നഷ്ടം'; അനുശോചനവുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

    'ഇർഫാൻ ഖാന്‍റെ വിയോഗം ലോകസിനിമയ്ക്ക് കനത്ത നഷ്ടം'; അനുശോചനവുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

    PM Modi on Irrfan Khan | 'എന്‍റെ മനസ് ഇർഫാൻഖാന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ആദരാഞ്ജലികൾ'- പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.

    പ്രധാനമന്ത്രി നരേന്ദ്രമോദി

    പ്രധാനമന്ത്രി നരേന്ദ്രമോദി

    • Share this:
      ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാനെ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഇർഫാൻഖാന്‍റെ വിയോഗം ലോക സിനിമയ്ക്കും നാടകത്തിനും കനത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിവിധ പ്ലാറ്റ്ഫോമുകളിലെ ഇർഫാൻഖാന്‍റെ മികവേറിയ പ്രകടനം എക്കാലവും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'എന്‍റെ മനസ് ഇർഫാൻഖാന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ആദരാഞ്ജലികൾ'- പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.


      ഇന്ത്യൻ സിനിമാമേഖലയുടെ വിലമതിക്കാനാകാത്ത സ്വത്തായിരുന്നു ഇർഫാൻ ഖാനെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. 'മികച്ച നടനായിരുന്നു ഇർഫാൻ ഖാൻ. അദ്ദേഹത്തിന്‍റെ പ്രകടനം ആഗോളതലത്തിൽ പ്രശസ്തി നേടിക്കൊടുത്തു. ഇർഫാൻഖാന്‍റെ വിയോഗം രാജ്യത്തിന് തന്നെ കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'- അമിത് ഷാ ട്വീറ്റ് ചെയ്തു.


      മുംബൈയിലെ കോകിലബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ വൻകുടലിലെ കാൻസറിന്‌ ചികിത്സയിലായിരിക്കവെ ഇന്ന് രാവിലെയായിരുന്നു ഇർഫാൻഖാന്‍റെ അന്ത്യം. 2018ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തുകയായിരുന്നു. 2019 ൽ കൂടുതൽ നാളും ചികിത്സയിലായിരുന്നതിനാൽ ആൻഗ്രേസി മീഡിയം എന്ന ചിത്രം മാത്രമാണ് ഇർഫാൻ അഭിനയിക്കാമെന്നേറ്റിരുന്നത്.
      Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
      ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ഓസ്കാർ ചിത്രമായ സ്ലംഡോഗ് മില്യനെയറിലും ഇർഫാൻ പ്രധാന കഥാപാത്രമാണ്. ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മഖ്‌ബൂൽ (2004), പാൻ സിംഗ് തോമർ (2011), ദി ലഞ്ച്ബോക്സ് (2013), ഹൈദർ (2014), ഗൺഡേ (2014), പികു (2015) തൽവാർ (2015) ഹിന്ദി മീഡിയം (2017) തുടങ്ങിയവ ഇർഫാന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഇർഫാന്റെ നിര്യാണത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങളും ചലച്ചിത്ര, സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

       
      First published: