ഇന്റർഫേസ് /വാർത്ത /Film / തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ കേസെടുത്തു

തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ കേസെടുത്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Chennai [Madras]
  • Share this:

ചെന്നൈ: ജാതിയുടെ പേരിൽ കുടുംബത്തിന് തിയേറ്ററിൽ പ്രേവശനം നിഷേധിച്ചവർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. ചെന്നൈയിലെ രോഹിണി തിയേറ്ററിലെ ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read- ജാതിയുടെ പേരിൽ പ്രവേശനം നിഷേധിച്ച തമിഴ്‌നാട്ടിലെ തിയേറ്ററിനെതിരെ സംവിധായകൻ വെട്രിമാരൻ

രോഹിണി തിയേറ്ററിൽ സിനിമ കാണാനെത്തിയ നരികുറവ വിഭാഗത്തിൽപെട്ട കുടുംബത്തിന് ടിക്കറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ സംവിധായകൻ വെട്രിമാരൻ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. സിമ്പുവിന്റെ ‘പത്തുതലൈ’ കാണാനായാണ് കുടുംബം എത്തിയത്.

ആദ്യം പ്രവേശനം നിഷേധിച്ചെങ്കിലും പിന്നീട് ജീവനക്കാർ കുടുംബത്തെ തിയേറ്ററിലേക്ക് കടത്തിവിട്ടു. സംഭവത്തിൽ കേസെടുത്തെങ്കിലും നിജസ്ഥിതി അന്വേഷിച്ചതിനു ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായാണ് റിപ്പോർ‌ട്ട്.

ചിത്രത്തിനു U/A സെർട്ടിഫിക്കറ്റാണെന്നും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇതു കാണാൻ അനുവാദമില്ലത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് തിയേറ്റർ ഉടമയുടെ വിശദീകരണം. 2,6,8,10 വയസ്സുള്ള കുട്ടികളുമായാണ് കുടുംബം സിനിമ കാണാനെത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു.

വെട്രിമാരന് പുറമേ, നടൻ കമൽ ഹാസനും രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.

First published:

Tags: Chennai, Cinema Theatre