ടിനി ടോമിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്നയാളെ പിടികൂടി പൊലീസ്. മാസങ്ങളായി ഷിയാസ് തന്നെ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുകയായിരുന്നെന്ന് ടിനി ടോം പറഞ്ഞു. പല നമ്പറുകളിലും തന്നെ വിളിച്ചുകൊണ്ടിരുന്ന ആളെ പിടികൂടിയ സൈബര്‍ വിഭാഗത്തിന് പ്രത്യേകിച്ച നന്ദി പറയുന്നുവെന്നും ടിനി ടോം പറഞ്ഞു.
വിളിക്കുന്ന നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ അടുത്ത നമ്പറില്‍ നിന്ന് വിളിക്കും. താന്‍ തിരിച്ച് ക്ഷുഭിതനായി സംസാരിക്കുന്നത് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു ഷിയാസ് എന്ന പ്രതിയുടെ ലക്ഷ്യമെന്നും ടിനി ടോം പറഞ്ഞു.
വേറെ നമ്പറുകളില്‍ നിന്ന് വിളിക്കാന്‍ തുടങ്ങിയതോടെയാണ് ടിനി ടോം പൊലീസിനെ സമീപിച്ചത്. പത്ത് മിനുട്ടിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ കണ്ടെത്തുകയും ചെയ്തെന്ന് ടിനി ടോം പറയുന്നു. ടിനി ടോമിനെ വിളിച്ച് ശല്യം ചെയ്ത ഷിയാസിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. തുടര്‍ന്ന് ടിനി ടോമും പൊലീസ് സ്റ്റേഷനിലെത്തി.
ഷിയാസിന് മാനസികമായ എന്തോ പ്രശ്നമുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. എന്തായാലും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ടിനി ടോം പറഞ്ഞു. ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കിയതിനാല് ടിനി ടോം പരാതി പിന്‍വലിച്ചു. ബാഹ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ കേരള പൊലീസാണ് ഏറ്റവും മികച്ചതെന്നും ലൈവില്‍ ടിനി ടോം പറഞ്ഞു.
Murder | വ്യായാമം ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു; അമ്മയെ മകന് ഡംബല്‍ കൊണ്ട് അടിച്ചുകൊന്നു
ഹൈദരാബാദ്: അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മാനസിക വെല്ലുവിളി നേരിടുന്ന മകന് ഡംബല്‍ കൊണ്ട് അടിച്ചുകൊന്നു. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാറിലാണ് സംഭവം. സുധീര്‍കുമാറി(24)ന്റെ ആക്രമണത്തില്‍ കൊണ്ഡ പാപ്പമ്മയാണ് കൊല്ലപ്പെട്ടത്.
അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുധീറിന്റെ സഹോദരി സുചിത്രയ്ക്കും പരിക്കേറ്റിട്ടുണ്ട്. വ്യായാമം ചെയ്യുകയായിരുന്ന സുധീറിനോട് അമ്മ വ്യായാമം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രകോപിതനായ സുധീര്‍ ഡംബല്‍ കൊണ്ട് അമ്മയെ അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അമ്മ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സഹോദരി സുചിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാള്‍ മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. ഏഴുവര്‍ഷം മുമ്പാണ് സുധീറിന്റെ പിതാവ് മരിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.