News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 29, 2020, 12:27 PM IST
lucifer
കൊച്ചി: രാഷ്ട്രീയ രംഗത്തെ
കളളപ്പണത്തിന്റെ സ്വാധീനത്തെക്കുറിച്ച് പ്രേക്ഷകര്ക്കിടയില് അവബോധം ഉണ്ടാക്കുന്നതിനായുളള ആഹ്വാനത്തോടെയാണ്
പൃഥ്വിരാജിന്റെ പ്രഥമ സിനിമ
ലൂസിഫറിന്റെ തുടക്കം. ലൂസിഫറിലെ ആഹ്വാനം അറം പറ്റിയതു പോലെയായി സിനിമാ മേഖലയുടെ അവസ്ഥ. രാഷ്ട്രീയ മേഖലയ്ക്ക് പകരം അന്വേഷണം വന്നത് സിനിമാ മേഖലയിലേക്കാണെന്ന് മാത്രം.
സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട 2019 - 20 വർഷത്തെ കണക്കുകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. എത്ര ചിത്രങ്ങൾ നിർമ്മിച്ചു, ഇതിൻ്റെ നിർമ്മാതാക്കൾ ആര്, എത്ര രൂപ ചെലവായി തുടങ്ങിയ കാര്യങ്ങളാണ് കൈമാറിയത്. സിനിമാ മേഖലയിലേക്ക് കളളപ്പണം എത്തുന്നു എന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം. എന്നാൽ മുൻ വർഷങ്ങളിലും വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആൻ്റോ ജോസഫ് പറഞ്ഞു.
സാമ്പത്തികമായി സിനിമ പരാജയപ്പെട്ടിട്ടും ചില നിർമാതാക്കൾ വീണ്ടും ഈ മേഖലയിൽ പണം നിക്ഷേപിക്കുന്നു. ഇത് സ്വർണ്ണക്കടത്ത്, മയക്കു മരുന്ന് ഇടപാടുകാരിൽ നിന്നും ലഭിക്കുന്നതാണോ എന്ന സംശയം പൊലീസിനുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അഭിനേതാക്കൾ അടക്കമുള്ള സിനിമ പ്രവർത്തകരെ നേരത്തേ പിടികൂടിയിരുന്നു. എന്നാൽ നിരവധി തവണ ആരോപണം ഉയർന്നിട്ടും സിനിമ നിർമാണ മേഖലയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് കാര്യമായ അന്വേഷണം സംസ്ഥാന പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
സിനിമ മേഖലയിൽ സ്വർണ കള്ളക്കടത്തുകാരുടെ ഇടപെടൽ നടന്നിട്ടുണ്ടെന്ന് പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണം.
ചില നിർമാതാക്കൾ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായും സിയാദ് കോക്കർ ആരോപിച്ചിട്ടുണ്ട്. സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും തുടങ്ങി ചലച്ചിത്ര പ്രവർത്തകരുടെ എൻആർഐ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Published by:
Gowthamy GG
First published:
September 29, 2020, 12:27 PM IST