നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • BREAKING: മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുന്നു

  BREAKING: മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുന്നു

  അപകീർത്തിപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയിലാണ് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് എ സി പി യുടെ നേതൃത്വത്തിലാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുന്നത്...

  ശ്രീകുമാർ മേനോൻ, മഞ്ജു വാര്യർ

  ശ്രീകുമാർ മേനോൻ, മഞ്ജു വാര്യർ

  • Share this:
   തൃശ്ശൂർ : നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ പോലീസ് ക്ലബിൽ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് എസിപി സിപി  ശ്രീനിവാസിന്റെ നേതൃത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

   തന്നെ അപായപ്പെടുത്താനും അപകീർത്തി പെടുത്താനും ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഒടിയൻ സിനിമ ചിത്രീകരണ വേളയിൽ ഉണ്ടായ സംഭവങ്ങളാണ് പരാതിക്ക് ആധാരം.

   പരാതിയുടെ അടിസ്ഥാനത്തിൽ ആന്റണി പെരുമ്പാവൂർ അടക്കമുള്ള സാക്ഷികളുടെ മൊഴിയെടുക്കുകയും  ശ്രീകുമാർ മേനോന്റെ വീട്ടിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു. വൈകിട്ട് നാലുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ തുടരുകയാണ്.
   First published:
   )}