നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഫാൻസ് അസോസിയേഷൻ പാർട്ടിയാക്കി അച്ഛൻ; അച്ഛന്റെ പാർട്ടിയിൽ ചേരരുതെന്ന് ആരാധകരോട് വിജയ്

  ഫാൻസ് അസോസിയേഷൻ പാർട്ടിയാക്കി അച്ഛൻ; അച്ഛന്റെ പാർട്ടിയിൽ ചേരരുതെന്ന് ആരാധകരോട് വിജയ്

  അച്ഛൻ ഉണ്ടാക്കിയ പാർട്ടിയിൽ ചേരരുതെന്നും ആരാധകരോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.

  വിജയ്

  വിജയ്

  • Share this:
   രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു എന്ന വാർത്തകൾ തള്ളി ഇളയദളപതി വിജയ്. താരത്തിന്റെ ഫാൻ അസോസിയേഷനായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടിയാക്കി ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പിതാവ് എസ്എ ചന്ദ്രശേഖർ രജിസ്റ്റർ ചെയ്തതതിന് പിന്നാലെയാണ് പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന പ്രഖ്യാപനവുമായി വിജയ് എത്തിയിരിക്കുന്നത്.

   രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വിജയ് വ്യക്തമാക്കുന്നു. അച്ഛൻ ഉണ്ടാക്കിയ പാർട്ടിയിൽ ചേരരുതെന്നും ആരാധകരോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി തന്റെ പേരോ ചിത്രങ്ങളോ ഉപയോഗിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വിജയ് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

   "എന്റെ അച്ഛൻ തുടങ്ങിയ രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കരുതെന്ന് ആരാധാകരോട് അഭ്യർത്ഥിക്കുകയാണ്. ആ പാർട്ടയുമായി ഇയക്കം(ഫാൻ ക്ലബ്) ത്തിന് യാതൊരു ബന്ധവുമില്ല."

   You may also like: ഇനി വാട്സാപ്പ് വഴി പണം അയയ്ക്കാം; എങ്ങനെയെന്ന് നോക്കാം

   ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രജിസ്റ്റർ ചെയ്തതിന് ശേഷം മകൻ വിജയ്ക്ക് തന്റെ തീരുമാനവുമായി ബന്ധമില്ലെന്ന് എസ്എ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിജയുയെ പേരിൽ സാമൂഹിക സേവനം നടത്തുന്ന യുവാക്കൾക്ക് വേണ്ടിയാണിതെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.

   വിജയ് രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന ഏറെ കാലമായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഫാൻസ് അസോസിയേഷൻ രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്യുന്നു എന്ന വാർത്ത വന്നത്. എന്നാൽ അച്ഛനാണ് പാർട്ടി തുടങ്ങിയ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് വിജയ് തന്നെ നേരിട്ട് എത്തിയത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
   Published by:Naseeba TC
   First published:
   )}