ജയരാജ് സംവിധാനം ചെയ്ത പൊൻകുന്നം വർക്കിയുടെ, 'ശബ്ദിക്കുന്ന കലപ്പ' എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് റൂട്സ് എന്ന OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ആണ് ഇതിന്റെ ഇതിവൃത്തം. കര്‍ഷകനും ഉഴവുകാളയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ.
ഈ ചിത്രം 2019ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ വർഷം തന്നെ തിരുവനന്തപുരം ഹ്രസ്വ ചലച്ചിത്രോത്സവത്തിലും ഈ ചിത്രം പ്രദർശനത്തിന് തെരഞ്ഞെടുത്തിരുന്നു.
www.rootsvideo.com എന്ന വെബ്സൈറ്റിലൂടെ ഈ ചിത്രം ആസ്വദിക്കാം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.