മണിരത്നത്തിന്റ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ 2’ബോക്‌സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിനം നൂറുകോടി ക്ലബിൽ കയറിയിരിക്കുകയാണ് ചിത്രം. ഇതിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുകയാണ്.
Conquering hearts and box office alike! #PS2 garners over a 100 crore collection worldwide#PS2RunningSuccessfully #CholasAreBack#PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions @RedGiantMovies_ @Tipsofficial @tipsmusicsouth @IMAX @primevideoIN… pic.twitter.com/M2xcZNXzNZ
— Lyca Productions (@LycaProductions) April 30, 2023
പി.എസ്.2 വിന്റെ ആഗോള കളക്ഷൻ നൂറുകോടിയായെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ലൈക്ക ഈ വിവരം അറിയിച്ചത്. ഹൃദയങ്ങളും ബോക്സോഫീസും കീഴടക്കുന്നുവെന്നാണ് അവർ ട്വീറ്റ് ചെയ്തത്. 32 കോടിയാണ് ആദ്യ ദിവസം ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.