HOME /NEWS /Film / പൊന്നിയിൻ സെൽവൻ കഥാപാത്രങ്ങളെ ആസ്പദമാക്കി സിനിമകൾ വരാം: മനസു തുറന്ന് വിക്രമും കാർത്തിയും

പൊന്നിയിൻ സെൽവൻ കഥാപാത്രങ്ങളെ ആസ്പദമാക്കി സിനിമകൾ വരാം: മനസു തുറന്ന് വിക്രമും കാർത്തിയും

ന്യൂസ്‌ 18 നു നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഇരുവരും മനസ് തുറന്നത്.

ന്യൂസ്‌ 18 നു നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഇരുവരും മനസ് തുറന്നത്.

ന്യൂസ്‌ 18 നു നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഇരുവരും മനസ് തുറന്നത്.

  • Share this:

    ടൈറ്റസ് ചൗധരി

    ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മണിരത്നത്തിനു മുൻപേ പല ചലച്ചിത്ര പ്രവർത്തകരും പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ തമിഴ് നോവൽ ചലച്ചിത്രമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആ ആഗ്രഹം പൂർത്തീകരിച്ചത് മണിരത്നമാണ്. നോവലിലെ ഒരു ഭാഗം മാത്രമാണ് അദ്ദേഹം സിനിമാക്കായി തിരഞ്ഞെടുത്തത്.

    ഇപ്പോൾ സിനിമയെക്കുറിച്ചും നോവലിനെകുറിച്ചും അതിലെ കഥാപാത്രങ്ങളെയും ഒക്കെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമും കാർത്തിയും. ന്യൂസ്‌ 18 നു നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഇരുവരും മനസ് തുറന്നത്. സിനിമയിൽ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ വിക്രമാണ് അവതരിപ്പിത്. വല്ലവരയ്യൻ വന്ദിയദേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിച്ചത്.

    ”ഇത് 70 വർഷം മുൻപുള്ള ചരിത്രമാണ്. ഈ ചരിത്രത്തെ ആസ്പദമാക്കി ധാരാളം കഥകളും പുസ്തകങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഈ നോവലിലെ ഒരു അധ്യായം മാത്രം എടുത്താൽ നമുക്ക് അതിൽ നിന്ന് ഒരു സിനിമ ഉണ്ടാക്കാം. ഞങ്ങൾ ഈ കഥ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചത്. അത് നാലോ അഞ്ചോ ഭാഗങ്ങളായും ചെയ്യാം”, വിക്രം ന്യൂസ് 18 നോട് പറഞ്ഞു.

    Also read-ചോള-പാണ്ഡ്യ പോരിന് ബോക്സോഫീസിൽ ഐതിഹാസികമായ വിജയം, രണ്ടാംദിനത്തിൽ നൂറുകോടി ക്ലബില്‍

    ഒരു പ്രേക്ഷകനെന്ന നിലയിൽ ഈ കഥയുടെ മറ്റു മാനങ്ങളും താൻ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും വിക്രം പറഞ്ഞു. ”എന്റെ കഥാപാത്രം തന്നെ നോക്കുകയാണെങ്കിൽ അയാൾക്കു പറയാൻ മറ്റു കഥകളുണ്ടാകാം. അരുൺമൊഴിയുടെ കഥയും ഈ സിനിമ അവസാനിച്ചതിന് ശേഷം അവൻ ചെയ്യുന്ന കാര്യങ്ങളും മറ്റൊരു സിനിമയായി എടുക്കാം. വല്ലവരയ്യന്റെ യാത്രയെക്കുറിച്ച് ഒരു കഥയുണ്ടാക്കാം. നോവലിൽ ഉള്ള കാര്യങ്ങൾ ഞങ്ങൾ അതുപോലെ പുനർനിർമിക്കുകയല്ല ചെയ്തത്. ചില കാര്യങ്ങൾ സാങ്കൽപികമാണ്. ഇനിയും വളരെയധികം കഥകൾ ഈ നോവലിനെ ആസ്പദമാക്കി സൃഷ്ടിക്കാം”, താരം കൂട്ടിച്ചേർത്തു.

    മണിരത്നത്തിന് ഈ ഭാ​ഗം ചെയ്യാനായിരുന്നു താത്പര്യം എന്നും എന്നാൽ മറ്റ് സിനിമാ നിർമാതാക്കൾ കഥയുടെ മറ്റു മാനങ്ങൾ സിനിമയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും കാർത്തി പറഞ്ഞു. ”ആരാധകർ ഈ നോവലിലെ ഓരോ കഥാപാത്രത്തെയും കുറിച്ചുള്ള സിനിമകൾ ആഗ്രഹിക്കുന്നുണ്ട്. ഭാവിയിൽ മറ്റു സംവിധായകർ അവയിൽ ചിലത് സിനിമയാക്കിയേക്കാം. എല്ലാ കഥാപാത്രങ്ങളും വളരെ നന്നായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരുപാട് സിനിമാ നിർമാതാക്കൾ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു”, കാർത്തി കൂട്ടിച്ചേർത്തു.

    ഓരോ കഥാപാത്രത്തിനും പ്രേക്ഷകരിൽ നിന്നും ലഭിച്ച സ്നേഹത്തിന് താൻ നന്ദിയുള്ളവനാണെന്നും വിക്രം പറഞ്ഞു. ഓരോ കഥാപാത്രത്തെയും കുറിച്ചുള്ള സിനിമകൾ ഉണ്ടായാൽ അത് തീർച്ചയായും പ്രേക്ഷകരെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ചിലർ കാർത്തിയുടെ ആരാധകരായിരിക്കാം. അതേസമയം അവർക്ക് അരുൺമൊഴി വർമനെയും ഇഷ്ടമായിരിക്കാം. അവർ തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്, കാർത്തിയുടെ കഥാപാത്രത്തേക്കാൾ ചിലർക്ക് ജയറാം അവതരിപ്പിച്ച കഥാപാത്രത്തെയായിരിക്കും ഇഷ്ടം. എന്റെ കഥാപാത്രത്തിന്റെ ആരാധകരിൽ ചിലരും കാർത്തിയുടെ കഥാപാത്രത്തെ പിന്തുണച്ചേക്കാം. ഇവിടെ ആരാധകർ തമ്മിൽ വഴക്കുകൾ നടക്കുന്നില്ല. എന്നാൽ സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ധാരാളം ചർച്ചകൾ നടക്കുകയും ചെയ്യുന്നു. അവർ ഞങ്ങളുടെ ആരാധകരല്ല, മറിച്ച് ഞങ്ങൾ ചെയ്ത കഥാപാത്രങ്ങളുടെ ആരാധകരാണ്. ഞങ്ങളെല്ലാവരും അതാത് കഥാപാത്രങ്ങളുടെ നിഴലുകൾ മാത്രമാണ്. ആ കഥാപാത്രങ്ങളെ ഞങ്ങളും സ്നേഹിക്കുന്നു”, വിക്രം കൂട്ടിച്ചേർത്തു.

    First published:

    Tags: Actor Karthi, Ponniyin Selvan, Vikram