മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2 ന് ഗംഭീര കളക്ഷൻ. ചിത്രം റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളിൽ 200 കോടി ബോക്സോഫീസ് കളക്ഷൻ നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവധിദിനമായ മേയ് ഒന്നിന് മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം, ആർ. ശരത്കുമാർ, പ്രകാശ് രാജ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് പൊന്നിയിൻ സെൽവൻ 2ൽ ഉള്ളത്. ചിത്രം ഏപ്രിൽ 28 ന് റിലീസ് ചെയ്തു.
വെറും നാല് ദിവസം കൊണ്ട് പൊന്നിയിൻ സെൽവൻ ലോകമെമ്പാടും 200 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റ് വിദഗ്ധൻ തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. “‘PS2’ വലിയ കളക്ഷൻ നേടുന്നു… #മണിരത്‌നത്തിന്റെ #പൊന്നിയിൻസെൽവൻ2 [#PS2] ബോക്സോഫീസ് ഇന്ദ്രജാലം തുടരുന്നു… റെക്കോർഡ് ബുക്കുകൾ തിരുത്തിയെഴുതുന്നു! #PS2RunningSuccessfully.”
‘PS2’ AMASSES MASSIVE NUMBERS… #ManiRatnam’s #PonniyinSelvan2 [#PS2] continues to cast a spell at the #BO… Rewriting record books!#PS2RunningSuccessfully
Book your tickets now:
🔗 https://t.co/zAbkcmK2v0
🔗 https://t.co/mWpb1pstxv pic.twitter.com/d9MLryet3k— taran adarsh (@taran_adarsh) May 2, 2023
പൊന്നിയിൻ സെൽവൻ 2 മികച്ച ഓപ്പണിംഗ് രേഖപ്പെടുത്തിയപ്പോൾ, തമിഴ്നാട് ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കോളിവുഡ് ചിത്രമെന്ന പൊന്നിയിൻ സെൽവൻ 1 നെ വെല്ലാൻ അതിന് കഴിഞ്ഞില്ല എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല കൂട്ടിച്ചേർത്തു.
പൊന്നിയിൻ സെൽവൻ 2ൽ ഐശ്വര്യ റായിയുടെയും വിക്രമിന്റെയും പ്രകടനങ്ങൾ പ്രശംസിക്കപ്പെടുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ന്യൂസ് 18 ന്റെ അവലോകനം ഇതാണ്, “മണിരത്നത്തിന്റെ മാർഗനിർദേശത്തിന് കീഴിലാണ് താൻ ഒരു അഭിനേത്രിയായി വളർന്നതെന്ന് ഐശ്വര്യ നമ്മെ ഓർമ്മിപ്പിക്കുന്നു. കഥാപാത്രത്തിന്‍റെ ഉള്ളിലെ പ്രക്ഷുബ്ധതയും മനസിലെ മുറിവുകളും വളരെ അനായാസമായി അഭിനയിച്ച് ഫലിപ്പിക്കാൻ ഐശ്വര്യ റായിക്ക് കഴിഞ്ഞു. ക്യാമറ അവർക്ക് കീഴടങ്ങി എന്ന് പറയാം. വിക്രം മികച്ച പിന്തുണയാണ് ഐശ്വര്യ റായിക്ക് നൽകുന്നത്. വിക്രം വേദനിപ്പിക്കുന്ന വികാരം അതിശയകരമായി പ്രകടിപ്പിക്കുന്നു. ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്ന് അവരുടെ ഏറ്റുമുട്ടൽ രംഗമാണ്.”
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film news, Mani Ratnam, Ponniyin Selvan