• HOME
  • »
  • NEWS
  • »
  • film
  • »
  • 'ആര് പറഞ്ഞു, ഞാൻ അറസ്റ്റിലായെന്ന്?' വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നുവെന്ന് പൂനം പാണ്ഡെ

'ആര് പറഞ്ഞു, ഞാൻ അറസ്റ്റിലായെന്ന്?' വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നുവെന്ന് പൂനം പാണ്ഡെ

Poonam Pandey reaction on her arrest | കഴിഞ്ഞ രാത്രി മുതൽ എനിക്ക് നിരവധി രസകരമായ കോളുകൾ ലഭിച്ചു. എന്നെ അറസ്റ്റ് ചെയ്തു, ചില വാർത്തകളും അങ്ങനെ കണ്ടിരുന്നു. എന്നെക്കുറിച്ച് അങ്ങനെ എഴുതരുത്. ഞാൻ വീട്ടിലാണ്, എനിക്ക് സുഖമാണ്. "

പൂനം പാണ്ഡെ

പൂനം പാണ്ഡെ

  • Last Updated :
  • Share this:
    മുംബൈ: ലോക്ക്ഡൗൺ ലംഘനത്തിന് നടി പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്തെന്നും അറസ്റ്റിലായെന്നും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ അറസ്റ്റിലായെന്ന അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ് നടിയും മോഡലുമായ പൂനം പാണ്ഡെ രംഗത്തെത്തി. താൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്നും തുടർച്ചയായി മൂന്നു സിനിമകൾ കാണുകയായിരുന്നുവെന്നും അവർ അവകാശപ്പെടുന്നു.

    പൂനത്തിനെതിരെ മുംബൈ മറൈൻ ഡ്രൈവ് പോലീസ് ലോക്ക്ഡൗൺ ലംഘിച്ചതിന് കേസെടുത്തുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഞായറാഴ്ച രാത്രി 8.05 ഓടെ ഒരു സുഹൃത്തിനൊപ്പം പുതിയ ആഡംബര കാറിൽ നഗരം ചുറ്റി സഞ്ചരിച്ചതിന് അവർക്കെതിരെ കേസെടുത്തെന്നും അറസ്റ്റുചെയ്തുവെന്നുമായിരുന്നു വാർത്ത. കാറും പിടിച്ചെടുത്തതായും വാർത്തയിലുണ്ടായിരുന്നു.

    എന്നാൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ താൻ അറസ്റ്റിലായില്ലെന്ന് വ്യക്തമാക്കി പൂനം പാണ്ഡെ രംഗത്തെത്തി. "ഹായ്! ഇന്നലെ രാത്രി എനിക്ക് ഒരു സിനിമാ മാരത്തൺ ഉണ്ടായിരുന്നു. ഞാൻ മൂന്ന് സിനിമകൾ ഒന്നിനെപിറകെ ഒന്നായി കണ്ടുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ രാത്രി മുതൽ എനിക്ക് നിരവധി രസകരമായ കോളുകൾ ലഭിച്ചു. എന്നെ അറസ്റ്റ് ചെയ്തു, ചില വാർത്തകളും അങ്ങനെ കണ്ടിരുന്നു. എന്നെക്കുറിച്ച് അങ്ങനെ എഴുതരുത്. ഞാൻ വീട്ടിലാണ്, എനിക്ക് സുഖമാണ്. "



     




    View this post on Instagram




     

    Guys I heard I got arrested, While I was having a movie marathon last night.


    A post shared by Poonam Pandey (@ipoonampandey) on





    പൂനം വീഡിയോയിൽ അടിക്കുറിപ്പ് നൽകിയത് ഇങ്ങനെ: "സുഹൃത്തുക്കളെ ഞാൻ അറസ്റ്റുചെയ്തതായി ചില സ്ഥലങ്ങളിൽനിന്ന് കേൾക്കുന്നു, എന്നാൽ ഞാൻ വീട്ടിൽത്തന്നെയുണ്ട്. കഴിഞ്ഞ രാത്രി സിനിമകൾ കണ്ടുകൊണ്ടിരിക്കുകായിരുന്നു."
    TRENDING:പ്രവാസികളുടെ സർക്കാർ ക്വാറന്റീൻ ഏഴു ദിവസം മതിയോ? കേന്ദ്രം ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി [NEWS]കോവിഡ് 19: ട്രെയിൻ മാർഗം കേരളത്തിലെത്തുന്നവർക്കും പാസ് നിർബന്ധമാക്കി [NEWS]ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം [NEWS]
    ഐപിസി 188, 269 വകുപ്പുകൾ പ്രകാരവും ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചേർത്ത് പൂനത്തിനും അവളുടെ സുഹൃത്തിനുമെതിരെ മറൈൻ ഡ്രൈവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ടുകൾ വന്നത്.
    First published: