Poonam Pandey | 'മുഖത്തിടിച്ചു,ശ്വാസം മുട്ടിച്ചു, മരിക്കാൻ പോകുന്നു എന്നു തന്നെ കരുതി': ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന പീഡനം വിവരിച്ച് പൂനം പാണ്ഡെ

പരസ്പരം സ്നേഹിക്കുന്നു എന്നു വിശ്വസിച്ചാണ് ഇത്തരമൊരു ഉപ്രദവകരമായ ബന്ധത്തില്‍ തുടർന്നത്. അയാളുടെ അധീന സ്വഭാവവും അരക്ഷിതാവസ്ഥയുമാണ് അയാളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. വിവാഹം കഴിയുമ്പോൾ എല്ലാം മാറുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതൊരു തെറ്റായ തീരുമാനമാണെന്ന് തെളിഞ്ഞു

News18 Malayalam | news18-malayalam
Updated: September 24, 2020, 12:20 PM IST
Poonam Pandey | 'മുഖത്തിടിച്ചു,ശ്വാസം മുട്ടിച്ചു, മരിക്കാൻ പോകുന്നു എന്നു തന്നെ കരുതി': ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന പീഡനം വിവരിച്ച് പൂനം പാണ്ഡെ
Poonam Pandey
  • Share this:
പീഡന പരാതിയിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലായതിന് പിന്നാലെ അയാളിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി പൂനം പാണ്ഡെ. വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ഭര്‍ത്താവിനെതിരെ നടി പരാതി നല്‍കിയത്. പിന്നാലെ തന്നെ ഇയാൾ അറസ്റ്റിലാവുകയും ചെയ്തു. നിലവിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് നിർമ്മാതാവ് കൂടിയായ സാം ബോംബെ.

Also Read-ഭാര്യയ്ക്ക് മറ്റൊരാളുമായി ഉറ്റബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ പൂനം വിവരിച്ചത്. കടുത്ത മർദ്ദനമാണ് സാമിൽ നിന്നും ഏൽക്കേണ്ടി വന്നതെന്നാണ് ഇവർ പറയുന്നത്. മരിച്ചു പോകുമെന്ന് വരെ തോന്നിയെന്നും പൂനം പറയുന്നു. ' സാമുമായി ഒരു തർക്കം ഉണ്ടായി അത് വഷളായതോടെ അയാൾ മർദ്ദിക്കാൻ തുടങ്ങി. എന്നെ ശ്വാസം മുട്ടിച്ചു. ഞാൻ മരിക്കാൻ പോകുന്നു എന്നാണ് കരുതിയത്. മുഖത്ത് ശക്തിയായി ഇടിച്ചു. മുടിയിൽ പിടിച്ച് വലിച്ച് തല കട്ടിലിന്‍റെ വക്കിൽ ഇടിപ്പിച്ചു. എന്‍റെ ദേഹത്ത് മുട്ടുകുത്തി വച്ച് ക്രൂരമായി ഉപദ്രവിച്ചു. ഒരുവിധത്തിൽ മുറിയിൽ നിന്നിറങ്ങി പുറത്ത് നിന്ന് പൂട്ടി. തുടർന്ന് ഹോട്ടല്‍ സ്റ്റാഫ് പൊലീസിനെ വിളിക്കുകയും അവർ അയാളെ കൊണ്ടു പോവുകയും ആയിരുന്നു. പിന്നാലെ ഞാൻ പരാതിയും നൽകി' പൂനം വിവരിക്കുന്നു.

Also Read-Exclusive| കേരളാകോൺഗ്രസ് (എം) എൽഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം: ജോസഫ് എം.പുതുശ്ശേരി

താനും സാമുമായുള്ള ബന്ധം പലപ്പോഴും അക്രമാസക്തമായിരുന്നു എന്നും ഇവർ പറയുന്നുണ്ട്. വിവാഹത്തോടെ എല്ലാം അവസാനിക്കുമെന്നാണ് പ്രതീക്ഷിച്ചത്. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് സാം എന്നു വ്യക്തമാക്കിയ പൂനം ഇനിയൊരിക്കലും അയാളുടെ അടുത്തേക്ക് മടങ്ങിപ്പോകില്ലെന്നും പറയുന്നു. ' പ്രണയം അന്ധമാണ് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഞാൻ. പ്രണയിക്കുന്ന സമയത്തും പല അവസരങ്ങളിലും ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നിരുന്നു. പരസ്പരം സ്നേഹിക്കുന്നു എന്നു വിശ്വസിച്ചാണ് ഇത്തരമൊരു ഉപ്രദവകരമായ ബന്ധത്തില്‍ തുടർന്നത്. അയാളുടെ അധീന സ്വഭാവവും അരക്ഷിതാവസ്ഥയുമാണ് അയാളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. വിവാഹം കഴിയുമ്പോൾ എല്ലാം മാറുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതൊരു തെറ്റായ തീരുമാനമാണെന്ന് തെളിഞ്ഞു' പൂനം വ്യക്തമാക്കി.രണ്ട് ദിവസം മുമ്പാണ് ഭർത്താവിനെതിരെ പൂനം പരാതി നൽകിയത്. ഒരു ഷൂട്ടിംഗിനായി ഗോവയിലെത്തിയ താരം അവിടെ വച്ചാണ് ഭർത്താവിനെതിരെ പൊലീസിനെ സമീപിച്ചത്. പീഡനം, ഭീഷണി, ഉപദ്രവം തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കുകയും ചെയ്തു.
Published by: Asha Sulfiker
First published: September 24, 2020, 12:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading