Poonam Pandey | ഭർത്താവ് സാം ബോംബെക്കെതിരെ പീഡന പരാതി നൽകി പൂനം പാണ്ഡെ; ഹണിമൂണിന് പിന്നാലെ അറസ്റ്റ്

ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിന് ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. കുടുംബാംഗങ്ങൾ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം

News18 Malayalam | news18-malayalam
Updated: September 22, 2020, 9:11 PM IST
Poonam Pandey | ഭർത്താവ് സാം ബോംബെക്കെതിരെ പീഡന പരാതി നൽകി പൂനം പാണ്ഡെ; ഹണിമൂണിന് പിന്നാലെ അറസ്റ്റ്
Poonam Pandey, Sam Bombay
  • Share this:
നടി പൂനം പാണ്ഡെയുടെ ഭർത്താവ് അറസ്റ്റിൽ. നടി തന്നെ നല്‍കിയ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവായ സാം ബോബൈ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗോവയിൽ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം. ഇവിടെ വച്ചാണ് ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത ഗോവാ പൊലീസ് സാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read-യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്തി; അയൽവാസിയായ സെയിൽസ് എക്സിക്യൂട്ടിവ് അറസ്റ്റിൽ

'തിങ്കളാഴ്ച രാത്രിയോടെയാണ് പൂനം പരാതിയുമായി സമീപിച്ചത്. ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്'. എന്നാണ് പൊലീസ് അറിയിച്ചത്. സാമിനെ നിർബന്ധിത മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിന് ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് തന്‍റെയും സാമിന്‍റെയും വിവാഹവിവരം പൂനം പുറത്തുവിട്ടത്. കുടുംബാംഗങ്ങൾ മാത്രമായുള്ള ഒരു സ്വകാര്യ ചടങ്ങായി ആയിരുന്നു വിവാഹം. ഇതിനു ശേഷം ഇവർ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഹണിമൂൺ ആഘോഷങ്ങൾക്കിടെ ഭർത്താവുമൊത്തുള്ള സ്നേഹദൃശ്യങ്ങളും പൂനം സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമിന്‍റെ അറസ്റ്റ് വാർത്തയെത്തുന്നത്.
Published by: Asha Sulfiker
First published: September 22, 2020, 9:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading