News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 20, 2020, 11:25 PM IST
mallika and sukumaran
മല്ലിക സുകുമാരന്റെയും സുകുമാരന്റെയും അപൂർവ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ഇന്ദ്രജിത്തും ഭാര്യ പൂർണിമയും. ഇരുവരും പ്രണയിച്ചിരുന്ന കാലത്തെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
also read
:'എല്ലാം നടന്നത് ഒരു നിമിഷത്തിനുള്ളിൽ'; അപകടത്തിന്റെ ഞെട്ടൽ പങ്കുവെച്ച് നടി കാജൽ അഗർവാൾഈ ചിത്രത്തില്‍ എല്ലാമുണ്ട്... എന്തൊരു സുന്ദരിയാണ് അമ്മേ.. എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് പൂർണിമയുടെ കുറിപ്പ്. ഇതേ ചിത്രം പണ്ടു പണ്ടൊരു പ്രണയകാലത്ത് എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുന്നത്. ഇതൊരു രത്നമാണെന്നും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. ഇതേ ചിത്രം പൃഥ്വിരാജും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 1978 ഒക്ടോബർ 17 നായിരുന്നു സുകുമാരനും മല്ലികയും വിവാഹിതരായത്. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ മല്ലിക സുകുമാരന്റെ മരണ ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്.
Published by:
Gowthamy GG
First published:
February 20, 2020, 11:19 PM IST