അഭിനേത്രി, അവതാരക, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ പ്രശസ്തയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇതിനൊപ്പം ഒരു കുടുംബിനിയുടെ റോളും പൂർണിമ വളരെ മനോഹരമായി തന്നെ ചെയയ്യുന്നുണ്ട്. പാഷനും കുടുംബവും ഒന്നിച്ചു കൊണ്ടു പോകുന്നതിനുള്ള പൂര്‍ണിമയുടെ മിടുക്ക് എടുത്തു പറയേണ്ടതുമാണ്. ഇപ്പോഴിതാ സ്ത്രീകൾക്കായി പൂർണിമ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ചർച്ചയാവുകയാണ്.
also read:
വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അനന്യ പാണ്ഡേയുടെ ബൈക്ക് റൈഡ്; മുംബൈ നഗരത്തിൽ കറങ്ങി താരങ്ങൾ
സ്വയം സ്നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൂര്‍ണിമയുടെ കുറിപ്പ് കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള ഉപദേശം കൂടിയാണ്. മെന്റൽ ഹെൽത്ത്, സെൽഫ് ലൗ എന്നീ ഹാഷ് ടാഗുകളിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പൂർണിമയുടെ പോസ്റ്റിന്റെ പൂർണ രൂപം
ഒരു അമ്മ, മകൾ, ഭാര്യ, സുഹൃത്ത്, സഹോദരി വേഷങ്ങളേതുമാകട്ടെ, നമ്മൾ ചെയ്യുന്ന ഏതൊരു വേഷത്തിനും തികഞ്ഞ പൂർണത കൈവരിക്കണമെന്ന ആവശ്യം വളരെ സമ്മർദം നിറഞ്ഞതും കഠിനവും നമ്മെ തളർത്തുന്നതുമാണ്!!!
ഓരോ ദിവസവും എത്ര തവണ ഒരു കാര്യം പറയണമെന്നാഗ്രഹിക്കുകയും പകരം മറ്റൊന്ന് പറയുകയും ചെയ്യുന്നത്. കാരണം മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.
എത്രവട്ടം നമ്മള് ജീവിതത്തില്‍ സഫലമാക്കേണ്ട ഒരു കാര്യം മനസ്സില്‍ വച്ച് ഉണരുകയും എന്നാല്‍ സാമൂഹികവും കുടുംബപരവും വ്യക്തിപരവുമായ ആശങ്കകള്‍ കാരണം മറ്റെന്തെങ്കിലും ചെയ്യുന്നതായി സ്വയം കണ്ടെത്തുകയും ചെയ്യുന്നത്.
നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ വസ്ത്രധാരണം ചെയ്യുന്നുണ്ടോ? നമ്മൾ ശരിക്കും ഇഷ്ടപ്പെടുന്ന സംഗീതം പോലും കേൾക്കുന്നുണ്ടോ?
നമ്മുടെ ദൈനംദിന ജീവിതവേഷപ്പകര്ച്ചയ്ക്കിടയില് നമുക്ക് നമ്മളെ തന്നെ നഷ്ടമാകുന്നു.
ഒരു കാര്യം ഞാൻ നിങ്ങളോട് പറയട്ടെ!
നമ്മെത്തന്നെ സ്നേഹിക്കാനും നമ്മളായിത്തീരാനും പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജീവിതത്തില്‍ എന്ത് വിജയം നേടിയാലും അതിനൊന്നും സന്തോഷം തരാൻ കഴിയില്ല. ദൈനംദിന ജീവിതത്തിൽ നിങ്ങളോട് ദയ കാണിക്കുന്നതാണ് നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് എന്റെ അനുഭവത്തിൽ പറയാൻ കഴിയുന്നത്.
ജീവിതം ഭാരം കുറഞ്ഞതായിത്തീരുകയും നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുകയും ചെയ്യും.നിങ്ങൾക്ക് സന്തോഷവും പൂർണ്ണതയും അനുഭവപ്പെടും!
സ്വയം അഭിമുഖീകരിക്കുക !! സ്വയം അംഗീകരിക്കുകയും സ്വയം ക്ഷമിക്കുകയും ചെയ്യുക. നിങ്ങളുടെ എല്ലാ തമാശകളും ഭ്രാന്തും ശക്തിയും ബലഹീനതയും എല്ലാം ചേർത്തുപിടിക്കുക.
മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് പരിഗണിക്കാതെ, നിങ്ങൾ നിങ്ങളുടെ കഥ നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ പറഞ്ഞു തുടങ്ങുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.