News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 17, 2020, 11:25 AM IST
പൂർണ്ണിമ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നും
ഇന്ന് ഇന്ദ്രജിത് സുകുമാരന്റെ പിറന്നാളാണ്. ജന്മദിനത്തിൽ വളരെ രസകരമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി ഭാര്യ പൂർണ്ണിമ എത്തുന്നു. അഭിനയം അല്ലാതെയുള്ള ഇന്ദ്രജിത്തിന്റെ ഒരു കഴിവ് പാട്ടുപാടാനാണ്. അത് സിനിമയിലും സ്റ്റേജ് ഷോകളിലും പ്രേക്ഷകർ കണ്ടുകഴിഞ്ഞു.
ഇതുവരെയും ആരും അറിയാത്ത മറ്റൊരു ഇഷ്ടം കൂടിയുണ്ട് ഇന്ദ്രജിത്തിന്. അതാണ് ചുവടെ കാണുന്ന വീഡിയോയുടെ ഉള്ളടക്കം.
ഇന്ദ്രജിത് തികഞ്ഞ മൃഗസ്നേഹിയാണ് കേട്ടോ. ഫോണിൽ മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ കണ്ടാണ് തന്നിലെ മൃഗസ്നേഹിയെ ഇന്ദ്രജിത് പരിപാലിക്കുന്നത്.
ഒന്നും രണ്ടുമല്ല, അത്തരത്തിൽ പകർത്തിയ പത്ത് ചെറിയ വീഡിയോകൾ ചേർത്തു വച്ചാണ് പൂർണ്ണിമ ഈ പിറന്നാൾ വീഡിയോ തയാറാക്കിയിരിക്കുന്നത്.
മക്കളായ പ്രാർത്ഥനയും നക്ഷത്രയും അച്ഛനെന്താ കാണുന്നത് എന്ന് ചോദിക്കുമ്പോൾ ഇന്ദ്രജിത് നൽകുന്ന രസകരമായ മറുപടിയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.
പക്ഷെ വീഡിയോ കണ്ടുകഴിഞ്ഞ സഹതാരങ്ങൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
മുരളി ഗോപി, അഹാന കൃഷ്ണ, സുദേവ് നായർ, ആര്യ ബാബു, ശ്രിന്ദ, സരയു മോഹൻ എന്നിവർ രസകരമായ കമന്റുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു.
Published by:
user_57
First published:
December 17, 2020, 11:25 AM IST