• HOME
  • »
  • NEWS
  • »
  • film
  • »
  • Manikka Vinayagam| 'കൊടുവാ മീശൈ..' പാടി ജനഹൃദയങ്ങള്‍ കീഴടക്കിയ പ്രശസ്ത ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു

Manikka Vinayagam| 'കൊടുവാ മീശൈ..' പാടി ജനഹൃദയങ്ങള്‍ കീഴടക്കിയ പ്രശസ്ത ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു

തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു.

manikka vinayagam

manikka vinayagam

  • Last Updated :
  • Share this:
    ചെന്നൈ: പ്രശസ്ത പിന്നണി ​ഗായകനും (Singer) നടനും (Actor) നാടോടി കലാകാരനുമായ മാണിക്ക വിനായകം (Manikka Vinayagam) അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു. വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

    തമിഴ്നാട്ടിലെ ജനപ്രിയ നാടോടി കലാകാരന്മാരിൽ ഒരാളായിരുന്നു മാണിക്ക വിനായകം. നർത്തകനായ വാഴുവൂർ ബി രാമയ്യ പിള്ളയുടെ മകനാണ്. വിക്രം നായകനായ ദില്ലിലെ കണ്ണുക്കുള്ള കെളുത്തി... എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് മാണിക്ക വിനായകം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. വിദ്യാസാഗർ രചിച്ച ഈ ഗാനം 2001-ൽ ചാർട്ട്ബസ്റ്റർ ആയി മാറി. തുടർന്ന് അദ്ദേഹം ധനുഷിന്റെ അച്ഛനായി അഭിനയിച്ച തിരുട തിരുടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. വിക്രം നായകനായ ദൂളിലെ കൊടുവാ മീശൈ എന്ന പാട്ട് വമ്പൻ ഹിറ്റായി.

    Also Read- South Heroes Instagram followers| അല്ലു അർജുനും വിജയ് ദേവരക്കൊണ്ടയും ദുൽഖറും; ഇൻസ്റ്റാഗ്രാമിലെ സെൻസേഷൻ താരങ്ങൾ

    'കലൈമാമണി', 'ഇസൈമേധൈ' തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏതാനും സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തുന്നത്. പ്രിയ ​ഗായകന്റെ വിയോ​ഗത്തിൽ കെ എസ് ചിത്ര ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.



    English Summary: Popular Tamil playback singer and actor Manikka Vinayagam passed away due to ill health on December 26. According to reports, Manikka Vinayagam was under treatment for the past few days, and the 78-year-old singer breathed his last after suffering from a heart attack yesterday. Manikka Vinayagam made his debut as a singer with the song 'Kannukkulla Gelathi' from Vikram starrer 'Dhil'. He has crooned over 800 film songs.
    Published by:Rajesh V
    First published: