HOME » NEWS » Film » POSTER OF THE MOVIE SON OF ALIBABA NALPPATHONNAMAN RELEASED

'സൺ ഓഫ് അലിബാബ: നാൽപ്പത്തൊന്നാമൻ' പോസ്റ്റർ സോഷ്യൽ മീഡിയയിൽ പുറത്തിറക്കി

നജീബ് അലിയാണ് സംവിധാനം

News18 Malayalam | news18-malayalam
Updated: July 8, 2021, 1:26 PM IST
'സൺ ഓഫ് അലിബാബ: നാൽപ്പത്തൊന്നാമൻ' പോസ്റ്റർ സോഷ്യൽ മീഡിയയിൽ പുറത്തിറക്കി
ചിത്രത്തിന്റെ പോസ്റ്റർ
  • Share this:
'സൺ ഓഫ് അലിബാബ നാൽപ്പത്തൊന്നാമൻ' സിനിമയുടെ പോസ്റ്റർ മഞ്ജു വാര്യർ, അജു വർഗീസ്, മഖ്‌ബൂൽ സൽമാൻ എന്നിവർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി.

ഫിലിം ഫോർട്ട് പ്രൊഡക്ഷൻസ് നിർമിച്ച 'സൺ ആഫ് അലിബാബ നാൽപ്പത്തൊന്നാമൻ' ചിത്രം സംവിധാനം ചെയ്തത് നജീബ് അലിയാണ്.

അമർനാഥ്, വിനീഷ് വിജയ് എന്നീ യുവതാരങ്ങളെ മലയാള സിനിമലോകത്തിനു പരിചയപ്പെടുത്തുന്ന ചിത്രത്തിൽ സുനിൽ സുഖദ, ബിനീഷ് ബാസ്റ്റിൻ, മോളി കണ്ണമാലി, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, അനീഷ് രവി, അനിയപ്പൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ വേഷമിട്ടിട്ടുണ്ട്.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖറിന്റേതാണ് ഗാനങ്ങൾ.




Also read: പത്ത് തിരക്കഥകൾ, പത്ത് ഹ്രസ്വചിത്രങ്ങൾ; ‘ഏകാന്തവാസവും അതിജീവനവും’ പ്രോമോ പുറത്ത്

നടന്‍ സത്യന്റെ സ്മാരകമായി കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മ്മിച്ച ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരവും സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്‍റ് ആര്‍ക്കൈവ്സ് (സിഫ്ര) എന്ന ചലച്ചിത്ര ഗവേഷണ കേന്ദ്രവും സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു.

രാവിലെ 9.30ന് അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹ്രസ്വചിത്രമേളയുടെ പ്രൊമോ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ ഹ്രസ്വചിത്രങ്ങള്‍ യൂട്യൂബിലൂടെ റിലീസ് ചെയ്യന്നതിന്റെ മുന്നോടിയായാണ് ഈ പ്രകാശനം.




Published by: user_57
First published: July 8, 2021, 1:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories