നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'തോന്നല്‍ ' അഹാന കൃഷ്ണ സംവിധാനം ചെയ്യുന്ന തോന്നലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

  'തോന്നല്‍ ' അഹാന കൃഷ്ണ സംവിധാനം ചെയ്യുന്ന തോന്നലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

  ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നായിക കഥാപത്രത്തെ അവതരിപ്പിച്ചാണ് അഹാന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

  • Share this:
   നടി അഹാന കൃഷ്ണ സംവിധായികയാകുകയാണ്. ഇക്കാര്യം അഹാന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ അഹാനയുടെ ആദ്യ സംവിധാന സംരഭത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകായണ്.

   തോന്നല്‍ എന്നാണ് ആദ്യ പേര് നല്‍കിയിരിക്കുന്നത്.ഒക്ടോബര്‍ 30ന് തോന്നല്‍ പുറത്തിറങ്ങുമെന്ന് അഹാന പറഞ്ഞു.സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
   ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നായിക കഥാപത്രത്തെ അവതരിപ്പിച്ചാണ് അഹാന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

   അമ്മയാണെന്ന് തെറ്റിദ്ധരിച്ചാലോ? 34കാരി 24കാരനായ കാമുകനെ കെട്ടിപ്പുണര്‍ന്ന് നടക്കാനുള്ള കാരണം

   കാമുകിമാർക്ക് അവരുടെ കാമുകന്മാരെക്കാൾ പ്രായക്കൂടുതൽ തോന്നിയാൽ ആളുകൾ പലപ്പോഴും അവരെ അതിശയത്തോടെ നോക്കുകയും കമന്റുകള്‍ പറയുകയും ചെയ്യാറുണ്ട്. അത്തരമൊരു അനുഭവമാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഈ കാമുകീ കാമുകന്മാർക്ക് പങ്കുവെയ്ക്കാനുള്ളത്. അടുത്തിടെയാണ് ഒരു ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍ തന്റെ കാമുകനുമായുള്ള സ്നേഹബന്ധം പരസ്യമായി പ്രകടിപ്പിക്കാൻ താൻ നിർബന്ധിതയാവുന്നതായി  വെളിപ്പെടുത്തിയത്.  അങ്ങനെ ചെയ്തില്ലെങ്കില്‍ കാമുകനെ തന്റെ മകനായി ആളുകള്‍ തെറ്റിദ്ധരിക്കുമെന്നാണ് അതിന് കാരണമായി അവര്‍ പറയുന്നത്.

   ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്നുള്ള 34 കാരിയായ ജാനി ആദംസണ് തന്റെ അയല്‍ക്കാരനായ ഓവന്‍ റൗണ്ടല്‍-പ്രിന്‍സിനെ അഞ്ച് വര്‍ഷമായി ഇഷ്ടമായിരുന്നു. എന്നാല്‍ 24-കാരനായ പ്രിന്‍സുമായി പത്ത് വര്‍ഷത്തെ പ്രായവ്യത്യാസം ഉള്ളതിനാൽ ജാനിയ്ക്ക് ആ പ്രണയബന്ധത്തില്‍ ആത്മവിശ്വാസം കുറവായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അവര്‍ ഡേറ്റിംഗ് ആരംഭിച്ചുവെന്ന് ജാനി അവകാശപ്പെട്ടു. പക്ഷേ ഇപ്പോള്‍ പലപ്പോഴും അവര്‍ അമ്മയും മകനുമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അവര്‍ ഒരുമിച്ച് മദ്യം വാങ്ങാന്‍ പോകുമ്പോള്‍ 'അവള്‍ അമ്മയാണോ' എന്ന് പോലും ചോദ്യം ചെയ്യപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായി.

   മറ്റുള്ളവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കാരണം അവള്‍ തന്റെ കാമുകനോട് പൊതുയിടങ്ങളില്‍ കൂടുതല്‍ അടുത്ത് ഇടപെഴകാന്‍ തുടങ്ങി. ''ആളുകള്‍ നോക്കിക്കൊണ്ട് ചിന്തിക്കുമെന്ന് ഞാന്‍ കരുതുന്നു, അവന്‍ അവളുടെ മകനോ കാമുകനോ?'' എന്ന രീതിയില്‍ ആളുകള്‍ വീക്ഷിക്കും. അതിനാല്‍ ഞാന്‍ പൊതുയിടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് കൈകള്‍ കോര്‍ത്ത് പിടിക്കുകയോ അല്ലെങ്കില്‍ അവന്‍ എന്നെ ചുറ്റിപ്പിടിക്കുകയോ ചെയ്യുന്നത് കാരണം ഞാന്‍ അവന്റെ കാമുകി അവന്റെ അമ്മയല്ല എന്ന് മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിക്കും'' എന്ന് ജാനി പറയുന്നു.

   എങ്കിലും, ചിലപ്പോഴൊക്കെ അവള്‍ അവന്റെ അമ്മയെപ്പോലെ അവനെ ശല്യപ്പെടുത്താറുണ്ടെന്നും മറ്റുചിലപ്പോള്‍ അവളുടെ 16 വയസ്സുള്ള മകന്‍ ബ്രാഡ്ലിയെപ്പോലെ തന്നെ അവനേക്കുറിച്ച് ആലോചിച്ച് വിലപിക്കാറുണ്ടെന്നും ജാനി സമ്മതിച്ചു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും ഫോറന്‍സിക് സൈക്കോളജി വിദ്യാര്‍ത്ഥിയുമായ ഓവന്റെ വ്യക്തിത്വത്തിലാണ് താന്‍ ആകര്‍ഷിക്കപ്പെട്ടതെന്നും കാരണം അവര്‍ പരസ്പരം ചേര്‍ന്നവരാണ്, അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ താന്‍ ആവേശഭരിതയാകുമെന്നും ജാനി പറയുന്നു.

   ''അവന്‍ അഞ്ച് വര്‍ഷമായി എന്റെ അയല്‍ക്കാരനായിരുന്നു, ഞാന്‍ അവനിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, അത് പരസ്പരമുള്ളതാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷേ, അവന്‍ എന്നേക്കാള്‍ പത്ത് വയസ്സിന് ഇളയതായതുകൊണ്ടും ഞാന്‍ അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുപ്പമുള്ളതുക്കൊണ്ടും, ആ ബന്ധത്തില്‍ എപ്പോഴും ഒരു സംശയം എനിക്ക് തോന്നിയിരുന്നു.

   കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ മാര്‍ച്ച് 2020ന് ഞങ്ങള്‍ കൂടുതല്‍ അടുത്തു. ആളുകള്‍ എന്ത് പറയുമെന്ന് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു - അവന്റെ കുടുംബവും എന്റെ കുട്ടികളും ഞങ്ങളോട് എങ്ങനെ പ്രതികരിക്കും, അതിനാല്‍ കുറച്ചുനാള്‍ ഞങ്ങള്‍ ഒതുങ്ങിനിന്നു. ആദ്യം നിങ്ങളും ചിന്തിച്ചു കാണും. ഓ, ഈ ബന്ധം വെറും ഉല്ലാസത്തിനായിരിക്കും, നമ്മളെക്കാള്‍ പത്ത് വയസ്സിന് താഴെയുള്ള ഒരാളോട് നമ്മള്‍ക്ക് ഒരിക്കലും ഗൗരവമായി ഇത്തരത്തിലൊരു ബന്ധം സാധിക്കില്ല. എന്നാല്‍ അത് മാറി ഞങ്ങള്‍ ഇവിടെയുണ്ട്.'' എന്ന ജാനി പറയുന്നു

   ഇരുവരുടെയും പ്രായ വ്യത്യാസം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അതില്‍ വന്ന കമന്റുകള്‍, ഓവനെ 'കുടുക്കി' അല്ലെങ്കില്‍ അവനെ 'ബന്ദിയാക്കി' എന്ന തരത്തിലായിരുന്നു. തനിക്ക് പ്രായമായതില്‍ ആശങ്കയുണ്ടെന്ന് ജാനി തുറന്ന് സമ്മതിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും, 'ഹൃദയത്തില്‍ ചെറുപ്പമായ' തനിക്ക്, തങ്ങളുടെ പ്രായ വ്യത്യാസത്തിന് അതിന്റെതായ ആനുകൂല്യങ്ങളുണ്ടെന്ന് ജാനി അവകാശപ്പെടുന്നു. കാരണം ഓവന്‍ തന്റെ യുവത്വത്തെ നിലനിര്‍ത്തുന്നുവെന്നാണ് ജാനി വ്യക്തമാക്കുന്നത്.

   ജാനി തന്റെ അമ്മയെപ്പോലെ' ശല്യപ്പെടുത്തുന്നുവെന്ന് സമ്മതിക്കുന്ന ഓവന്‍, ചിലപ്പോള്‍ അവള്‍ തന്റെ 16 വയസ്സുള്ള മകനോട് ചെയ്യുന്നതുപോലെ അവനെ കുട്ടിയായി കാണുകയും ചെയ്യാറുണ്ടെന്ന് പറയുന്നു. എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാത് കൊടുക്കാതെ ജാനിയും ഓവനും ഇപ്പോള്‍ അവരുടെ ആദ്യ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
   Published by:Jayashankar AV
   First published: