• HOME
  • »
  • NEWS
  • »
  • film
  • »
  • POSTER RELEASED FOR MALAYALAM MOVIE THOOLIKA

എഴുത്തുകാരന്റെ ജീവിത മുഹൂർത്തങ്ങളുമായി 'തൂലിക'; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Poster released for Malayalam movie Thoolika | 'തൂലിക' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ റിലീസ് ചെയ്തു

തൂലിക

തൂലിക

  • Share this:
    പെഗാസസിന്റെ ബാനറിൽ ജനിസിസ് നിർമിക്കുന്ന 'തൂലിക' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ റിലീസ് ചെയ്തു. റോയ് മണപ്പള്ളിൽ കഥയും തിരക്കഥയും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്യുന്ന 'തൂലിക' എന്ന ചിത്രത്തിൽ മാത്യൂസ് ജോൺ, ടോണി, മോഹൻ അയിരൂർ, വഞ്ചിയൂർ പ്രവീൺകുമാർ, ടോം ജേക്കബ്, ജോയ് ജോൺ, ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കൽ, ദേവി ചന്ദന, സിന്ധു വേണുഗോപാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ ദൃശ്യ മാധ്യമ രംഗത്തു ഏറേ ശ്രദ്ധേയനാണ് റോയ് മണപ്പള്ളിൽ.

    ഭാര്യയുടെ പേരിൽ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിത മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്നത്.

    ജോസ് ലൂയിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ലിപ്‌സൺ സംഗീതം പകർന്ന ഈ ചിത്രത്തിലെ ആറു ഗാനങ്ങൾ കെ.ജി. മാർക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവർ ആലപിക്കുന്നു.

    കൊച്ചി, മൂന്നാർ, കോഴഞ്ചേരി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന 'തൂലിക' യുടെ ഷൂട്ടിംഗ് ഒക്ടോബർ രണ്ടാം വാരം ആരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.



    Also read: 'ഒരു ലുക്കില്ലെന്നെയുളളു ഭയങ്കര ബുദ്ധിയാ'; സലിംകുമാർ വെള്ളിത്തിരയിലെത്തിയിട്ട് കാൽനൂറ്റാണ്ട്

    നടൻ സലിംകുമാർ സിനിമയിലും വിവാഹജീവിതത്തിലും കാൽനൂറ്റാണ്ട് പിന്നിടുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ 25ാം വിവാഹ വാർഷികമായിരുന്നു. ഇന്ന് അദ്ദേഹം സിനിമയിൽ എത്തിയതിന്റെ 25ാം വാർഷികവും. ‌1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം ആണ് സലിംകുമാറിന്റെ ആദ്യ ചിത്രം. ഹാസ്യതാരമായാണ് തുടക്കമെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങളില്‍ ലഭിച്ചു. മൂന്ന് തമിഴ് സിനിമകളിലും ഒരു ഒറിയ സിനിമയിലും ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനവും ചെയ്തു.

    വിവാഹപിറ്റേന്ന് സിനിമയിൽ...

    1996 സെപ്റ്റംബർ 14ന് ആയിരുന്നു സലിംകുമാറിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഭാര്യ സുനിത. പിറ്റേന്ന് രാവിലെ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയി. സിദ്ധീഖ് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം. അതിലേക്കു സലിംകുമാറിനെ നിർദേശിച്ചത‌് നാദിർഷയാണ്. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് സിനിമ സലിംകുമാറിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു. കോമഡി ട്രാക്ക് വിട്ട് അച്ഛനുറങ്ങാത്ത വീടിലെ അച്ഛനായും ആദാമിന്റെ മകന്‍ അബുവായും ഒക്കെ ആരാധകരെ ഞെട്ടിച്ചു സലിംകുമാർ. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ സിനിമകളിലും സ്വഭാവ നടനായെത്തി.
    Published by:user_57
    First published:
    )}