ബാബു ആന്റണിക്കൊപ്പമുള്ള ചിത്രത്തിനു താഴെ കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി ഒമര്‍ ലുലു. പുതിയ ചിത്രമായ പവര്‍സ്റ്റാറുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ഫേസ്ബുക്കില്‍പങ്കുവച്ച ചിത്രത്തിനു താഴെയാണ് ട്രോളുന്ന തരത്തില്‍ ഒരാള്‍ കമന്റിട്ടത്.
' ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി'- ഇതായിരുന്നു കമന്റ്.
' അതിന് ഞാന്‍ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്തിട്ടുള്ളത്?' സിജു വില്‍സണ്‍, ബാലു വര്‍ഗീസ്, റോഷന്‍, അരുണ്‍. വല്ല്യ താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു. എന്റെ റിലീസ് ആയ മൂന്ന് ചിത്രവും നിര്‍മ്മാതാവിന് നഷ്ടവും വരുത്തിയിട്ടില്ലാ ട്രോളുന്നവര്‍ ഒരു താരമില്ലാത്ത ചിത്രം ചെയ്തു നോക്കു അപ്പോള്‍ അറിയാം ബുദ്ധിമുട്ട്.' ഇതായിരുന്നു ഒമർ ലുലുവിന്റെ മറുപടി.
നിരവധി പേരാണ് ഒമറിന്റെ കമന്റിന് ലൈക്കടിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറിൽ ബാബു ആന്റണിയാണ് പ്രധാന കാഥാപാത്രമായി എത്തുന്നത്. 'ധമാക്ക'യുടെ റിലീസ് കഴിഞ്ഞാലുടൻ 'പവർ സ്റ്റാറിന്റെ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പവര്‍സ്റ്റാറില്‍ പ്രിയ വാര്യര്‍ ഉണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഇല്ലയെന്നാണ് ഒമർ ലുലു മറുപടി നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.