• HOME
  • »
  • NEWS
  • »
  • film
  • »
  • ബ്രാൻഡ് ന്യൂ ലംബോർഗിനി സ്വന്തമാക്കി പ്രഭാസ്; വില കേട്ട് അമ്പരന്ന് ആരാധകർ

ബ്രാൻഡ് ന്യൂ ലംബോർഗിനി സ്വന്തമാക്കി പ്രഭാസ്; വില കേട്ട് അമ്പരന്ന് ആരാധകർ

ഹൈദരാബാദിലെ റോഡിലൂടെ ഓറഞ്ച് ലംബോർഗിനിയിൽ കുതിച്ചു പായുന്ന പ്രഭാസിന്റെ ചിത്രങ്ങൾ വൈറലാണ്

Image: Twitter

Image: Twitter

  • Share this:
    തെന്നിന്ത്യയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രഭാസ്. ബാഹുബലിക്കു ശേഷം ബോളിവുഡ് പ്രേക്ഷകരുടെ അടക്കം പ്രിയതാരമായ പ്രഭാസിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ആകാംക്ഷയോടെയാണ് കേൾക്കുന്നത്.

    ഇപ്പോഴിതാ, താരത്തിന്റെ വീട്ടിലെ വിലകൂടിയ പുതിയ അംഗത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബ്രാൻഡ് ന്യൂ ലംബോർഗിനിയാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്.

    പ്രഭാസ് കാർ പുറത്തിറക്കുന്ന ഫോട്ടോകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലംബോർഗിനി അവന്റഡോർ റോഡ്സ്റ്റർ ആണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. ബ്രൈറ്റ് ഓറഞ്ച് നിറമുള്ള കാർ സൂപ്പർ ഹിറ്റായി ആരാധകർക്കിടയിൽ ഓടുകയാണ്.


    കാറിന്റെ വിലയാണ് പലരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കൈ പൊള്ളുന്ന വിലയാണ് പുതിയ കാറിനായി പ്രഭാസ് ചിലവാക്കിയിരിക്കുന്നത്. ആറ് കോടിയാണ് കാറിന്റെ വില. ഹൈദരാബാദിലെ റോഡിലൂടെ കുതിച്ചു പായുന്ന ഓറഞ്ച് ലംബോർഗിനിയാണ് ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയം.


    പ്രഭാസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സാഹോയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ആരാധകർക്കിടയിൽ നിന്ന് ലഭിച്ചിരുന്നത്. ബോളുവിഡ് നടി ശ്രദ്ധ കപൂർ നായികയായ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നെങ്കിലും സിനിമയ്ക്ക് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.


    പൂജ ഹെഗ്ഡെ നായികയായി എത്തുന്ന രാധേ ശ്യാം ആണ് പ്രഭാസിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ നാളുകൾക്ക് ശേഷം റൊമാന്റിക് ഹീറോ ആയി പ്രഭാസ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്.

    ഓം റൗട്ട് സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ആദിപുരുഷ്, കെജിഎഫ് സംവിധായകൻ ഒരുക്കുന്ന സലാർ, ദീപിക പദുകോൺ നായികയാകുന്ന നാഗ് അശ്വിൻ ചിത്രം എന്നിവയാണ് പ്രഭാസിന്റെ പുതിയ ചിത്രങ്ങൾ. ആദിപുരുഷിൽ ബോളിവുഡ് നടി ക്രിതി സനോൺ ആണ് നായികയായി എത്തുന്നത്. ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.
    Published by:Naseeba TC
    First published: