• HOME
  • »
  • NEWS
  • »
  • film
  • »
  • Prabhas| പുതിയ സിനിമയെ കുറിച്ച് വിവരങ്ങൾ നൽകിയില്ലെങ്കിൽ മരിക്കും; ആത്മഹത്യാ ഭീഷണിയുമായി പ്രഭാസ് ആരാധകൻ

Prabhas| പുതിയ സിനിമയെ കുറിച്ച് വിവരങ്ങൾ നൽകിയില്ലെങ്കിൽ മരിക്കും; ആത്മഹത്യാ ഭീഷണിയുമായി പ്രഭാസ് ആരാധകൻ

സലാറിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകന്റെ ഭീഷണി.

  • Share this:
    തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് പ്രഭാസ് (Prabhas). ബാഹുബലിക്കു (Baahubali)ശേഷം ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷയിലും ആരാധകർ വർധിച്ചു. ബാഹുബലിയുടെ വിജയത്തിനു ശേഷം വലിയ വിജയങ്ങൾ താരത്തിനുണ്ടായിട്ടില്ലെങ്കിലും താരത്തിന്റെ വമ്പൻ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകർ.

    ഇതിൽ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ. സലാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിനിടയിലാണ് ഒരു ആരാധകന്റെ കത്ത് വൈറലാകുന്നത്.

    സലാറിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകന്റെ ഭീഷണി. ഈ കത്ത് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    Also Read-പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്; കെജിഎഫ് 3 ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്ന് നിർമാതാക്കൾ



    സലാറിനെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിടാത്തതിലുള്ള അമർഷമാണ് കത്തിലുള്ളത്. ബാഹുബലിക്കു ശേഷം പ്രഭാസ് അഭിനയിച്ച സാഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങൾ പരാജയപ്പെട്ടത് തങ്ങൾക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയതെന്ന് കത്തിൽ പറയുന്നു. ഈ മാസം സലാറിന്റെ പുതിയ വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ ഉറപ്പായും ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകന്റെ ഭീഷണി.

    Also Read-താരങ്ങളുടെ മക്കളുടെ 'സിനിമ'; ബോളിവുഡിൽ നിന്ന് വീണ്ടും നെപ്പോട്ടിസം ചർച്ച

    സലാറിന്റെ വിവരങ്ങൾ കഴിഞ്ഞ മാസം പുറത്തുവിടുമെന്നായിരുന്നു സംവിധായകൻ പ്രശാന്ത് നീൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ മെയ് മാസം രണ്ടാം ആഴ്ച്ച എത്തിയിട്ടും യാതൊരു അപ്ഡേഷനും ലഭിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു.

    കെജിഎഫിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഏറെ വാർത്താ പ്രധാന്യം സലാറിന് ലഭിച്ചിട്ടുണ്ട്. പ്രഭാസിന്റെ വമ്പൻ തിരിച്ചു വരവായിരിക്കും ചിത്രത്തിലൂടെയുണ്ടാകുക എന്ന പ്രതീക്ഷയിലാണ് ആരാധകർ. ശ്രുതി ഹാസൻ, പൃഥ്വിരാജ്, ദിഷ പഠാനി, ജഗപതി ബാബു തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

    സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ലാണ് ചിത്രം പുറത്തിറങ്ങുക എന്നാണ് അറിയുന്നത്.
    Published by:Naseeba TC
    First published: