• HOME
  • »
  • NEWS
  • »
  • film
  • »
  • കിടിലൻ ആക്ഷൻ രംഗങ്ങളുമായി പ്രഭാസ്; ശ്രദ്ധ കപൂറിന് പിറന്നാൾ ആശംസിച്ച് സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ

കിടിലൻ ആക്ഷൻ രംഗങ്ങളുമായി പ്രഭാസ്; ശ്രദ്ധ കപൂറിന് പിറന്നാൾ ആശംസിച്ച് സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ

ചിത്രത്തിലെ നായികയായ ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ വീ‍ഡിയോ പുറത്തുവിട്ടിരിക്കുന്നത്.

  • Last Updated :
  • Share this:
    ബാഹുബലിയുടെ വൻ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് സാഹോ. ചിത്രത്തിന്റെ രണ്ടാം മേക്കിംഗ് വീഡിയോയായ 'ഷെയ്ഡ്‌സ് ഓഫ് സാഹോ 2'  ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ നിരവധിപ്പേരാണ് വീഡിയോ കണ്ടത്. ചിത്രത്തിലെ നായികയായ ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ വീ‍ഡിയോ പുറത്തുവിട്ടിരിക്കുന്നത്.

    കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം 'ശുഭരാത്രി'യില്‍ ദിലീപും സിദ്ദിഖും


    ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് സഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോയുടെ പ്രത്യേകത. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തരംഗമായി മാറിക്കഴിഞ്ഞു. 150 കോടി മുതൽ മുടക്കിൽ എത്തുന്ന സാഹോ ഹിന്ദി, തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലാണ്  തിയേറ്ററുകളില്‍ എത്തുക.

    ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പുള്ളിയുടെ ഇൻട്രോ ഫേസ്ബുക്കിൽ, കുപ്രചരണത്തിനെതിരെ മോഹൻലാൽ


    റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോര്‍ 23 ന് പുറത്തവിട്ട ആദ്യ വീഡിയോയും സോഷ്യ്ല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

    First published: