• HOME
  • »
  • NEWS
  • »
  • film
  • »
  • PRABHAS GIVES FIRST CLAP FOR AMITABH BACHCHAN NAG ASHWIN S BIG BUDGET FILM GOES ON FLOORS

ക്ലാപ്പടിച്ച് പ്രഭാസ്, ബഹുമതിയെന്ന് അമിതാഭ് ബച്ചൻ; നാഗ് അശ്വിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് തുടക്കമായി

'മഹാനടി' എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ നായികയായി എത്തുന്ന ദീപിക പദുകോൺ ആണ്.

News18 Malayalam

News18 Malayalam

  • Share this:
    പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. പ്രഭാസ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചു.

    ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്നാണ് പ്രഭാസ് പറയുന്നത്. ഗുരുപൂര്‍ണിമ ദിനിത്തില്‍ ചിത്രം തുടങ്ങിയെന്നും പ്രഭാസ് പറയുന്നു. ബാഹുബലിയെന്ന സിനിമയിലൂടെ ലോകമൊട്ടാകെ സിനിമാറ്റിക് മാജിക്കല്‍ വേവ് സൃഷ്ടിച്ച പ്രഭാസ് ക്ലാപ്പടിച്ചത് തനിക്ക് ബഹുമതിയാണെന്ന് അമിതാഭ് ബച്ചനും പറയുന്നു. 'പ്രൊജക്റ്റ് കെ' എന്നാണ് സിനിമയ്‍ക്ക് താല്‍ക്കലികമായി പേരിട്ടിരിക്കുന്നത്.

    Also Read- ചക്കപ്പഴത്തിലെ പൈങ്കിളിയുടെ 'ഐറ്റം' ഡാൻസ്; 'പത്മ' രണ്ടാമത്തെ ടീസർ പുറത്ത്

    'മഹാനടി' എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ നായികയായി എത്തുന്ന ദീപിക പദുകോൺ ആണ്. പ്രഭാസിന്റെ കരിയറിലെ 21ാമത്തെ ചിത്രമാണിത്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

    Also Read- 'വിക്രം' സെറ്റിൽ ഫഹദ് എത്തി; കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

    ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റർ ആയി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവുവാണ്.



    English Summary: Actors Amitabh Bachchan, Prabhas and Deepika Padukone’s upcoming pan-Indian film kickstarted, with a ‘muhurat’ pooja and clap here on Saturday. The film, which is directed by Nag Ashwin has been given the working title Project K so far. Amitabh landed in Hyderabad, as the film’s muhurat was held on Saturday, on the auspicious occasion of Guru Purnima. For the muhurat shot, Prabhas sounded the clapboard on Amitabh Bachchan whose portions will be shot in the first schedule.
    Published by:Rajesh V
    First published:
    )}