• HOME
  • »
  • NEWS
  • »
  • film
  • »
  • പ്രണയവും ആക്ഷനും ഇടകലർന്ന് സാഹോ: ആരാധകരെ ആവേശത്തിലാക്കി ടീസർ

പ്രണയവും ആക്ഷനും ഇടകലർന്ന് സാഹോ: ആരാധകരെ ആവേശത്തിലാക്കി ടീസർ

ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്

saaho-prabhas

saaho-prabhas

  • Last Updated :
  • Share this:
    ആരാധകരെ ആവേശത്തിലാക്കി പ്രഭാസ് ചിത്രം സാഹോയുടെ ടീസർ. പ്രണയവും ആക്ഷനും ഇടകലർന്ന ചിത്രത്തിന്റെ ഒന്നരമിനിറ്റോളം ദൈർഘ്യമുള്ള ടീസറാണ് പുറത്തു വിട്ടത്. പ്രഭാസിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. തെലുങ്ക്,മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള ടീസറാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലാവുകയും ചെയ്തു.

    Also Read-ത്രസിപ്പിക്കുന്ന ആക്ഷനുമായി പ്രഭാസ്: പ്രേക്ഷകരെ ആവേശത്തിലാക്കി സാഹോയുടെ പുതിയ പോസ്റ്റർ

    ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ആക്ഷൻ ത്രില്ലറായ സാഹോയുടെ ആക്ഷൻ കൊറിയോഗ്രഫര്‍ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിളും. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ  ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

    സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15നാണ് സാഹോ പ്രദർശനത്തിനെത്തുന്നത്.

    First published: