ജാപ്പനീസ് ആരാദകരെ ഞെട്ടിച്ച് സൂപ്പർ താരം പ്രഭാസ്. തനിക്ക് പുതുത്സര ആശംസകൾ നേർന്ന ആരാധകർക്ക് പ്രത്യേക സമ്മാനം നൽകിയാണ് തന്റെ കൃതജ്ഞത പ്രഭാസ് രേഖപ്പെടുത്തിയിരിക്കുന്നത്.
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ അടങ്ങിയ കാർഡാണ് താരം തന്റെ ആരാധകർക്കായി അയച്ചു നൽകിയിരിക്കുന്നത്. ഇതിൽ ജാപ്പനീസ് ഭാഷയിൽ തന്നെ പുതുവർഷ ആശംസകളും നേർന്നിട്ടുണ്ട്.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം ഇന്ത്യക്ക് പുറമെ വിദേശത്തും പ്രഭാസിന് ധാരാളം ആരാധകരുണ്ടായി. ഈ പുതുവത്സര ദിനത്തിൽ ജപ്പാനിലെ ആരാധകരിൽ നിന്നും നിരവധി സന്ദേശങ്ങളാണ് പ്രഭാസിനെ തേടിയെത്തിയത്. ഇതിന് സ്നേഹാദരം അറിയിച്ചാണ് പ്രഭാസിൻറെ വ്യത്യസ്തമായ ആശംസ സന്ദേശം. ഏതായാലും തങ്ങളുടെ പ്രിയതരം നൽകിയ സ്നേഹ സമ്മാനത്തിന്റെ ഞെട്ടലിലാണ് ജാപ്പനീസ് ആരാധകർ. നേരത്തെ പ്രഭാസിന്റെ ജൻമ ദിനത്തിൽ പ്രത്യേക പരിപാടി ഒരുക്കി ഈ ആരാധകർ താരത്തെ അമ്പരപ്പിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.