നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Prabhu Deva | മാന്ത്രിക നൃത്തച്ചുവടുകൾ തീർത്ത ഇന്ത്യയുടെ മൈക്കൽ ജാക്സന് ജന്മദിനാശംസകൾ

  Happy Birthday Prabhu Deva | മാന്ത്രിക നൃത്തച്ചുവടുകൾ തീർത്ത ഇന്ത്യയുടെ മൈക്കൽ ജാക്സന് ജന്മദിനാശംസകൾ

  Prabhu Deva celebrating his birthday today | പ്രഭുദേവയുടെ നൃത്തച്ചുവടുകൾ അതേ ഭംഗിയിൽ അദ്ദേഹത്തിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് ആരും പറഞ്ഞ് പോകുന്ന ആ ഗാനരംഗങ്ങൾ ഇതാ

  പ്രഭു ദേവ

  പ്രഭു ദേവ

  • Share this:
   തമിഴ്, ഹിന്ദി സിനിമകളിൽ നൃത്തസംവിധായകർ, നടൻ, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ എന്നിങ്ങനെ പ്രഭുദേവയ്ക്ക് റോളുകൾ നിരവധിയാണ്. ഇന്ത്യയുടെ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്മശ്രീ അവാർഡിന് അർഹനായ പ്രഭുദേവയുടെ മാന്ത്രിക നൃത്തച്ചുവടുകളിലൂടെ അദ്ദേഹം എല്ലായ്പ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. പ്രഭുവിന് ഇന്ന് 48-ാം പിറന്നാൾ

   പ്രഭുദേവയുടെ ആർക്കും അനുകരിക്കാൻ പറ്റാത്ത അതിശയകരമായ നൃത്തച്ചുവടുകളുള്ള ചില ഗാനങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം. ഈ ഗാനങ്ങളിലെ പ്രഭുദേവയുടെ നൃത്തച്ചുവടുകൾ അതേ ഭംഗിയിൽ അദ്ദേഹത്തിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് പറയാതിരിക്കാൻ നിങ്ങൾക്ക് കഴിയുമോ?

   കേ സെറ സെറ (പുകാർ, 2000)

   പ്രഭുദേവയുടെ ആദ്യത്തെ ബോളിവുഡ് ഗാനം 'കേ സെറ സെറ' ആണ്. ഈ ഗാനം 'പുകാർ' എന്ന ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനമാണ്. 'കേ സെറ സെറ' ഗാനത്തിലെ പ്രഭുദേവയുടെയും മാധുരി ദീക്ഷിത്തിന്റെയും കെമിസ്ട്രി അക്കാലത്ത് പ്രേക്ഷകരെ അമ്പരപ്പിച്ച ഒന്നായിരുന്നു. നൃത്തത്തിന്റെയും സംഘർഷങ്ങളുടെയും സംയോജനമായിരുന്നു ഈ ഗാനം. ബോളിവുഡിലെ മികച്ച നർത്തികിയായ മാധുരി ദീക്ഷിത്തിനൊപ്പമുള്ള പ്രഭുദേവയുടെ ആദ്യ ഗാനം കൂടിയായിരുന്നു ഇത്.   മുക്കാല മുക്കാബല (കാതലൻ, 1994; സ്ട്രീറ്റ് ഡാൻസർ 3D, 2019)

   താരതമ്യപ്പെടുത്താനാവാത്ത പ്രഭുദേവയുടെ ഐക്കണിക് ഡാൻസിംഗ് ശൈലിയാണ് ഈ ഗാനത്തിൽ കാണാൻ കഴിയുക. ഇത്തരം അതിശയകരമായ നൃത്തച്ചുവടുകൾ പ്രഭുദേവയ്ക്ക് ഒരു പോപ്പ് കൾച്ചർ ഐക്കൺ എന്ന പദവി നൽകി.

   റെമോ ഡിസൂസ സംവിധാനം ചെയ്ത സ്ട്രീറ്റ് ഡാൻസർ 3 ഡി യുടെ മറ്റൊരു ഹിറ്റ് ഗാനത്തിലും പ്രഭുദേവ നൃത്തം ചെയ്തു. 1994ലെ തമിഴ് ചിത്രമായ കാതലിനിലെ സൂപ്പർ ഹിറ്റ് മുക്കാല മുക്കാബല ഗാനത്തിന്റെ റീമേക്കായിരുന്നു ഇത്. സ്ട്രീറ്റ് ഡാൻസർ 3Dയിൽ ഈ ഗാനത്തിൽ പ്രഭുദേവയ്‌ക്കൊപ്പം വരുൺ ധവാൻ, ശ്രദ്ധ കപൂർ, മറ്റ് നർത്തകർ എന്നിവരും ഉണ്ടായിരുന്നു.

   ഊർവശി ഊർവശി (ഹം സേ ഹായ് മുക്കാബല, 1994)

   തമിഴ് ചിത്രമായ കാതലനിലെ പ്രഭുദേവയുടെ മറ്റൊരു ഗാനമാണ് ഊർവശി ഊർവശി. ചെന്നൈയിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ചിത്രീകരിച്ച ഈ ഗാനത്തിലും പ്രഭുദേവയുടെ മികച്ച ചില നൃത്തച്ചുവടുകൾ കാണാം. പ്രഭുദേവയുടെ ഫ്രീസ്റ്റൈൽ സ്റ്റെപ്പുകളാണ് ഈ ഗാനത്തിലുടനീളമുള്ളത്. തമാശ കലർത്തി സ്റ്റെപ്പുകളാണ് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത.   ഗോ ഗോ ഗോവിന്ദ (ഓ മൈ ഗോഡ്, 2012)

   മൈക്കൽ ജാക്സന്റെ ജനപ്രിയ നൃത്തശൈലിയിലുള്ള പ്രഭുദേവയുടെ ഹിറ്റ് ഗാനമായിരുന്നു ഗോ ഗോ ഗോവിന്ദ. ഈ ഹിറ്റ് നമ്പറിൽ, അദ്ദേഹം മൂൺവാക്ക് ചെയ്യുന്നതും ചിത്രീകരിച്ചിട്ടുണ്ട്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ചുവടുകളായിരുന്നു ഇത്. സൂപ്പർ ഹിറ്റായ ഗോ ഗോ ഗോവിന്ദയിൽ പ്രഭുദേവയേക്കാൾ മികച്ച രീതിയിൽ ഡാൻസ് ചെയ്യാൻ മറ്റാരുമില്ലെന്ന് തന്നെ തോന്നിപ്പോകും. ഈ ഗാനത്തിൽ പ്രഭുദേവയ്‌ക്കൊപ്പം സൊനാക്ഷി സിൻഹയാണ് ചുവട് വച്ചത്.
   Published by:user_57
   First published:
   )}