നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ബഗീര'യായി പ്രഭുദേവ; തമിഴ് സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ട്രെയിലര്‍ പുറത്ത്

  'ബഗീര'യായി പ്രഭുദേവ; തമിഴ് സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ട്രെയിലര്‍ പുറത്ത്

  ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലറിന്റ റോളിലാണ് പ്രഭുദേവ എത്തുന്നത്

  • Share this:
   പ്രഭുദേവ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്‌ലര്‍ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലറിന്റ റോളിലാണ് പ്രഭുദേവ എത്തുന്നത്.

   നിരവധി ഗെറ്റപ്പുകളില്‍ പ്രഭുദേവ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഏഴ് പ്രധാന നായികാതാരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികാതാരങ്ങള്‍. സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

   പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.് ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍ വി ഭരതന്‍ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഗണേശന്‍ എസ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് റൂബെന്‍, നൃത്തസംവിധാനം രാജു സുന്ദരം, ബാബ ബാസ്‌കര്‍, വസ്ത്രാലങ്കാരം സായ്, മേക്കപ്പ് കുപ്പുസാമി.

   നേരത്തെ പുറത്തെത്തിയ ടീസറിനും ആദ്യ ഗാനത്തിനും വലിയ പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയില്‍ നടന്ന വിപുലമായ ചടങ്ങിലായിരുന്നു ട്രെയ്‌ലര്‍ പുറത്ത് വിട്ടത്.


   വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ സംവിധായകനാവുന്നു; ആദ്യ ചിത്രം തെലുങ്കിൽ

   മലയാളത്തിൽ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍ സംവിധായകനാവുന്നു. തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അരങ്ങേറ്റം. നൂറ്റിനാല്‍പ്പതിൽ പരം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

   ആദ്യമായാണ്‌ ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് നായികാ വേഷം ചെയ്യും.

   അല്ലു അരവിന്ദ് മുഖ്യാതിഥിയായ വേളയിൽ കെ. രാഘവേന്ദ്ര റാവു ആദ്യ ഷോട്ട് സംവിധാനം നിർവഹിച്ചു. എ.എം. രത്നം ആണ് ക്യാമറ സ്വിച്ച്‌ ഓൺ ചെയ്തത്. രാമേശ്വരലിംഗ റാവു ആദ്യ ക്ലാപ് അടിച്ചു.

   "ഞാൻ മലയാളത്തിൽ ഒരു സിനിമ ചെയ്യാനുള്ള ചർച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വർക്ക് കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളത്തിൽ ചെയ്യാൻ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്‌തു," കാർത്തിക് ശങ്കർ പറഞ്ഞു.

   ഇന്ത്യയിലെതന്നെ മുൻനിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബർ ആദ്യവാരം തുടങ്ങും.

   ലോക്ക്ഡൗൺ നാളുകളിൽ കാർത്തിക് ശങ്കറിന്റെ വെബ് സീരീസുകൾ കേരളത്തിൽ ഒട്ടേറെ പ്രേക്ഷകരെ ആകർഷിക്കുകയും, മികച്ച നിലയിൽ വ്യൂസ് നേടുകയും ചെയ്തിരുന്നു.
   Published by:Karthika M
   First published:
   )}